എന്റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞു; ദുല്‍ഖര്‍ ചിത്രത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി രസിക

59

അന്യഭാഷാ താരങ്ങള്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എത്തുന്നത് സാധാരണമാണ്. ശ്രദ്ധിക്കപ്പെടുന്ന മികച്ച വേഷങ്ങളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തന്റെ ആദ്യ മലയാള ചിത്രത്തെക്കുറിച്ച് പരിഭവം കലര്‍ന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രസിക ദുഗല്‍.

Advertisements

രാജീവ് രവി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും വിനായകനും പ്രധാനവേഷത്തിലെത്തിയ കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രസിക. വളരെ കുറച്ച്‌ സീനുകളില്‍ മാത്രം അഭിനയിച്ച രസികയെ ആളുകള്‍ ഓര്‍ത്തിരിക്കണമെന്നുകൂടിയില്ല. ധാരാളം ബോളിവുഡ് സിനിമകളില്‍ അഭിനയിച്ച രസിക എന്തിന് ഒരു മലയാളം ചിത്രത്തില്‍ ഇത്ര ചെറിയ റോളില്‍ അഭിനയിച്ചുവന്നതിന്റെ കാരണം താരം തന്നെ വ്യക്തമാക്കുന്നു.

”രാജീവ് രവിയും താനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നിച്ച്‌ പഠിച്ചതായിരുന്നു. ആ പരിചയമാണ് കമ്മട്ടിപ്പാടത്തേക്കെത്തിച്ചത്. ‘രാജീവ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചിത്രമായിരുന്നു ചെയ്തത്. പക്ഷേ ആളുകള്‍ സിനിമ കാണണമെങ്കില്‍ അതിന്റെ സമയം കുറയ്ക്കണമായിരുന്നു. അങ്ങനെയാണ് എന്റെ പല സീനുകളും ഇല്ലാതായത്.

രാജീവ് അതിന് എന്നോട് വളരെയധികം ക്ഷമ ചോദിച്ചിരുന്നു. എന്റേത് യഥാര്‍ത്ഥത്തില്‍ വളരെ മനോഹരമായ ഒരു ക്യാരക്ടര്‍ ആയിരുന്നു. എനിക്ക് ചിത്രത്തിന്റെ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗം അന്ന് കാണാനായിരുന്നില്ല.

പിന്നീട് ഞാന്‍ ചിത്രം തന്നെ കാണാന്‍ മെനക്കെട്ടില്ല. രാജീവ് എന്റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞതില്‍ ഞാന്‍ ഏറെ അസ്വസ്ഥയായിരുന്നു. അതിനാലാണ് പിന്നീട് കമ്മട്ടിപ്പാടം കാണാന്‍ ശ്രമിക്കാതിരുന്നത്’- രസിക വ്യക്തമാക്കി.

Advertisement