അവശത വന്ന് ചികിത്സ തേടി; ഒരാഴ്ചയ്ക്കുള്ളില്‍ വിട വാങ്ങി രശ്മി; മരണത്തിനു തൊട്ടു മുന്‍പ് കളിച്ചുല്ലസിച്ച് താരം; വീഡിയോ കണ്ട് കണ്ണീരടക്കാന്‍ ആകാതെ ആരാധകര്‍

357

ടെലിവിഷന്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഇഷ്ടതാരമായ രശ്മി ജയഗോപാല്‍ വിടവാങ്ങിയെന്ന വാര്‍ത്ത എത്തിയത്. സ്വന്തം സുജാതയിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ഹൃദയം കീഴടക്കിയാണ് രശ്മി പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചത്. വലിയൊരു വഴിത്തിരിവായിരുന്നു പരമ്പരയിലെ സാറാമ്മ എന്ന കഥാപാത്രം രശ്മിയുടെ അഭിനയ ജീവിതത്തില്‍ ഉണ്ടാക്കിയത്. അഭിനേത്രിയായി ഏറെ വൈകി സ്‌ക്രീനിലെത്തിയ രശ്മി ജയഗോപാല്‍ കൂടുതല്‍ ശ്രദ്ധേയയായത് ഈ ക്യാരക്ടറിലൂടെയാണ്.

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സിനിമാ- സീരിയല്‍ രംഗത്തു നിറഞ്ഞുനിന്നിരുന്ന രശ്മി. പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ രശ്മിക്ക് കഴിഞ്ഞിട്ടുണ്ട്. അമൃത ടിവിയിലെ ‘സത്യം ശിവം സുന്ദരം’ എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് കടന്നു വന്നത്. സൂര്യ ടിവിയിലെ ‘കായംകുളം കൊച്ചുണ്ണിയുടെ മകന്‍’ എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

Advertisements

തുടര്‍ന്നാണ് സാറാമ്മയായി എത്തി ഹൃദയം കവര്‍ന്നത്. ഇതിനു പിന്നാലെ തേടിയെത്തിയ തതാരത്തിന്റെ മര ണ വാര്‍ത്ത പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ മരണ വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് ആരാധകരും സഹ പ്രവര്‍ത്തകരും സിനിമ സീരിയല്‍ ലോകവും. അപ്രതീക്ഷിതമായാണ് രശ്മി വിട പറഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് രശ്മി വിടവാങ്ങിയത്.

ALSO READ- കേട്ടത് സത്യം ആവരുതേയെന്ന് ആഗ്രഹിച്ച് കിഷോറേട്ടനെ വിളിച്ചു; നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ വിയോഗത്തിന്റെ വേദനയില്‍ സീമ ജി നായര്‍

രശ്മി ജയഗോപാലിന്റെ മര ണ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. 51 വയസായിരുന്നു താരത്തിന്. രശ്മിയുടെ വിയോഗം താങ്ങാനാവാതെ രശ്മിയുടെ പ്രീയപ്പെട്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ വാക്കുകളും കണ്ണീരാവുകയാണ്. രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല.സ്വന്തം സുജാതയിലെ ”സാറാമ്മ ‘ എന്ന് പറയണം. ആ പുഞ്ചിരി ഇനി ഇല്ല. സാറാമ്മ പോയി.

തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പോയി എന്നു അറിഞ്ഞായിരുന്നു. എന്നാല്‍ രശ്മി പോയി എന്നത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം. പക്ഷെ പ്രിയ ജീവിതമേ ഇത്തരം ഞെട്ടിപ്പിക്കലുകള്‍ ഒന്നൊഴിവാക്കൂ…ആദരവിന്റെ അഞ്ജലികള്‍…- രശ്മിയുടെ വിയോഗത്തില്‍ സഹതാരം കിഷോര്‍ സത്യ വേദന പങ്കുവെച്ചത് ഇങ്ങനെ.

ഇതിനിടെ, ശ്മിയുടെ ചില രസകരമായ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. മരണത്തിനു മുന്‍പ് രശ്മി ചിരിച്ചു ആര്‍ത്തുല്ലസിച്ചു കളിക്കുന്ന ഡാന്‍സ് ആണ് വൈറല്‍ ആയിരിക്കുന്നത്. ഒരു ഹിന്ദി സോങ്ങിന് സന്തോഷത്തോടെ ആര്‍ട്ടിസ്റ്റും സുഹൃത്തുമായ മഞ്ജു ഷാജിയോടൊപ്പം എല്ലാം മറന്നു താരം ഡാന്‍സ് ചെയ്യുകയാണ് രശ്മി. ഇടക്ക് സ്റ്റെപ് തെറ്റിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. താരം ഇത്രക്കും സന്തോഷവതിയായിരുന്നോ, ഇത് കണ്ടിട്ട് സഹിക്കുന്നില്ല. എന്നൊക്കെ പറഞ്ഞു ആരാധകര്‍ രംഗത്തു വന്നു. രശ്മിയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകരും കുറിക്കുന്നു.

Advertisement