തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യൻ യുവസൂപ്പർസ്റ്റാറായ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സിൽ കയറി കൂടിയ സിനിമയാണ് അർജുൻ റെഡി.
കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിൽ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.
തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറി ബോളിവുഡിലേക്ക് എത്തിയ താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാ ഗോവിന്ദം സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ച് ഇരുവർക്കും അന്നുതൊട്ടേ ആരാധകരമുണ്ട്. ഇരുനവരും പ്രണയത്തിലാണെന്നാണ് ആരാധകരുടെയും അഭിപ്രായം. പക്ഷെ ഇക്കാര്യത്തിൽ ഇരുവരും സ്ഥിരീകരണം നൽകിയിട്ടില്ല.
ഇതിനിടെ, രശ്മികയും വിജയ് ദേവരകൊണ്ടയും ഡേറ്റിംഗ് അവസാനിപ്പിച്ചെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടെ ആരാധകർക്ക് സന്തോഷം നൽകികൊണ്ട് ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റെസ്റ്റോറന്റിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
ദേവരകൊണ്ടയുടെയും രശ്മികയുടെയും വേർപിരിയലിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു റെസ്റ്റോറന്റിൽ ഇരുവരും എത്തിയത്. സോഷ്യൽ മീഡിയയിലെ നിരവധി ഫാൻ പേജുകളിൽ ഈ വീഡിയോ പ്രചരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽമീഡിയ നിറയെ തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നിച്ച് കണ്ടതിൻറെ ആവേശം പ്രകടിപ്പിക്കുകയാണ് പല ആരാധകരും. ‘കൊള്ളാം. ഇത് കാണുമ്പോൾ ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നു’ -എന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം, അടുത്തിടെ ഇരുവരും ഒന്നിച്ച് മാലിദ്വീപിൽ അവധി ആഘോഷിച്ച വാർത്തകളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലിദ്വീപിലേക്കുള്ള യാത്രയിൽ ഇരുവരെയും മുംബൈ വിമാനത്താവളത്തിൽ വച്ച് കണ്ടതായാണ് റിപ്പോർട്ടുകൾ.