വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി യുവ നടി

106

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ഗീതാ ഗോവിന്ദം നായികയായ യുവ നടി രശ്മികയുടെ വിവാഹം മുടങ്ങിയതാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ നടനും സംവിധായകനുമായ രക്ഷിത് ശേട്ടിയുമായി വിവാഹം തീരുമാനിച്ചിരുന്നു.

Advertisements

എന്നാല്‍ ആ വിവാഹം മുടങ്ങി. അതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും രഷ്മിക സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

രശ്മിക സിനിമയില്‍ ഇനിയും തുടരുന്നത് താല്‍പര്യമില്ലെന്നും വിവാഹം എത്രയും പെട്ടന്നുതന്നെ നടത്തണമെന്നുമായിരുന്നു രക്ഷിതിന്റെ കുടുംബത്തിന്റെ ആവശ്യം.

ഇതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്നു വെയ്ക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement