വിജയ് ദേവരക്കൊണ്ടയുടെ പേര് കേൾക്കുമ്പോൾ നാണിച്ച് ചുവന്നുതുടുത്ത് രശ്മിക മന്ദാന;വീഡിയോ ഏറ്റെടുത്ത് ആരാധകർ

117

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യൻ യുവസൂപ്പർസ്റ്റാറായ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സിൽ കയറി കൂടിയ സിനിമയാണ് അർജുൻ റെഡി.

തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറി ബോളിവുഡിലേക്ക് എത്തിയ താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാ ഗോവിന്ദം സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ച് ഇരുവർക്കും അന്നുതൊട്ടേ ആരാധകരമുണ്ട്. ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകരുടെയും അഭിപ്രായം. പക്ഷെ ഇക്കാര്യത്തിൽ ഇരുവരും സ്ഥിരീകരണം നൽകിയിട്ടില്ല.

Advertisements

ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്ന ഒരു വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ പേര് കേൾക്കുമ്പോൾ നാണിച്ച് ചുവന്നു തുടുക്കുന്ന രശ്മികയെയാണ് വീഡിയോയിൽ കാണാനാവുക. വീഡിയോയിൽ രശ്മികയുടെ മുഖ ഭാവങ്ങൾ എങ്ങനെയാണ് എന്ന് ശ്രദ്ധിക്കണമെന്ന് ആരാധകരും കമന്റുകളിൽ പറയുന്നു.

ALSO READ- കാത്തിരിപ്പിന് ഒടുവിൽ ആരാധകരെ ത്രസിപ്പിക്കാൻ ആ ഗാനമെത്തി; ലിയോയിലെ ഹിറ്റ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു

രശ്മിക മന്ദാനയുടെ പുതിയ ചിത്രം ബോളിവുഡ് ചിത്രമാണ്. രൺബീർ കപൂർ നായകനാകുന്ന ആനിമൽ സിനിമയാണ് രശ്മികയുടേതായി പ്രദർശനത്തിന് എത്താനുള്ളത്. ആനിമലിന്റെ പ്രമോഷനുമായി രശ്മിക അൺസ്റ്റോപ്പബ്ൾ വിത്ത് എൻബികെയിൽ എത്തിയ സമയത്തെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

കൂടെ, നായകൻ രൺബീർ കപൂറുമുണ്ടായിരുന്നു. ഷോയുടെ രസകരമായ ഒരു പ്രൊമോ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ അവതാരകനായെത്തുന്ന ഷോയാണിത്. ദേവരെകൊണ്ടയുടെ അർജുൻ റെഡ്ഡിയുടെയും ആനിമൽ സിനിമയുടെയും പോസ്റ്റർ കാണിച്ചപ്പോൾ മികച്ച നായകൻ ആരെന്ന് ചോദിക്കാൻ ബാലയ്യയോട് രൺബീർ ആവശ്യപ്പെടുന്നുതാണ് വീഡിയോയിൽ.

ഈ സമയത്താണ് രശ്മികയുടെ മുഖം ചുവക്കുന്നതായി വീഡിയോയിൽ കാണാമെന്നാണ് ആരാധകർ പറയുന്നത്. അപ്രതീക്ഷിതമായി വിജയ് ദേവേരകൊണ്ട ഫോണിൽ വിളിക്കുമ്പോഴും ആ ശബ്ദം കേട്ട രശ്മിക മന്ദാനയുടെ മുഖം നാണത്താൽ ചുവക്കുന്നിട്ടുണ്ടെന്ന് ആരാധകർ കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നു. അപ്രതീക്ഷിതമായി വിജയ് ദേവേരകൊണ്ട ഫോണിൽ വിളിക്കുമ്പോഴും ആ ശബ്ദം കേട്ട രശ്മിക മന്ദാനയുടെ മുഖം നാണത്താൽ ചുവന്നിട്ടുണ്ടെന്ന് ആരാധകർ പറയുകയാണ്.


സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് അനിമൽ. ചിത്രത്തിൽ രശ്മികയ്ക്കും രൺബീറിനും പുറമെ അനിൽ കപൂറും പ്രധാനപ്പെട്ട കഥാപാത്രമായുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം അമിത് റോയ് ആണ്.

അനിമലിനായി ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ ബോബി ഡിയോൾ, ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും അണിനിരക്കുന്നു.

Advertisement