പാട്ടെന്നൊക്കെ പറഞ്ഞാല്‍ ബോളിവുഡ് പാട്ടുകളാണ്; തെന്നിന്ത്യന്‍ പാട്ടുകളില്‍ മാസും മസാലയും മാത്രം; വിവാദം കത്തിച്ച് രശ്മിക; വന്ന വഴി മറക്കരുതെന്ന് ആരാധകര്‍

238

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന കന്നഡ സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നന്നത്.

Advertisements

കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകര്‍പ്പന്‍ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.

ALSO READ- നടക്കാത്ത ഒരു ആഗ്രഹം ബാക്കി വെച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്, അതിന് കാരണക്കാരൻ ഇന്നത്തെ ഒരു സൂപ്പർസ്റ്റാർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇപ്പോഴിതാ താരം നായികയായ പുഷ്പ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ, വിവാദമായിരിക്കുകയാണ് നടി രശ്മിക മന്ദാനയുടെ പരാമര്‍ശം. തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളത് എന്ന് രശ്മിക പറയുന്നത്.

‘മിഷന്‍ മജ്നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മികയുടെ ഈ പരാമര്‍ശം. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണെന്നാണ് താരം പറയുന്നത്.

ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുമ്പോഴായിരുന്നു വിവാദ പരമാര്‍ശം ഉണ്ടായത്. ഈ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് കാരണമായത.്

ALSO READ- അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം: ചെയ്തുപോയ തെറ്റുകൾക്ക് യേശുദാസിനോട് മാപ്പു ചോദിച്ച് റിമി ടോമി, സംഭവം ഇങ്ങനെ

‘റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ആണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളത്. ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു.’- എന്നാണ ്‌രശ്മിക പറഞ്ഞത്.

ഈ വാക്കുകള്‍ ഒരുപാട് ആരാധകരെ നോവിക്കുന്നതാണ് എന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. രശ്മികയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സോഷ്യല്‍മീഡിയയിലടക്കം ഉയരുകയും ചെയ്തു.

തെന്നിന്ത്യന്‍ സിനിമകള്‍ എന്നാല്‍, മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് നടിയോട് സന്നുണ്ട് ചിലര്‍. നെറ്റ്ഫ്ളിക്സ് വഴി 2023 ജനുവരി 20ാണ് രശ്മികയുടെ മിഷന്‍ മജ്നു റിലീസ് ചെയ്യുന്നത്.

താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍ വിജയ് നായകനാവുന്ന ‘വാരിസ്’, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ‘അനിമല്‍’, അല്ലു അര്‍ജുന്‍ നായകനാവുന്ന ‘പുഷ്പ: ദ റൂള്‍’ എന്നിവയാണ്.

Advertisement