അന്ന് ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു, മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തന്റെ ചിരിക്ക് പിന്നിലെ സങ്കട കഥ വെളിപ്പെടുത്തി രശ്മിക മന്ദാന

314

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ ഗീത ഗോവിന്ദത്തിലൂടെയാണ് രശ്മിക അറിയപ്പെട്ടത്.

വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചിരുന്നു. മലയാളികള്‍ക്ക് ഒരുപക്ഷേ രശ്മികയെ കൂടുതല്‍ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം.

Advertisements

കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്.

Also Read: ഉണ്ണിമുകുന്ദന്‍ ഇപ്പോള്‍ മലയാളികളുടെ അയ്യപ്പന്‍, എന്നാല്‍ അയ്യപ്പനെ പോലെ നിത്യ ബ്രഹ്‌മചാരിയാക്കരുത്, കല്യാണം കഴിപ്പിക്കണം, വൈറലായി വാക്കുകള്‍, മറുപടിയുമായി ആരാധകരും

ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ചത് രശ്മിക ആയിരുന്നു. ഇതിന് ശേഷം ഒത്തിരി സിനിമകളില്‍ താരം നായികയായി എത്തി. വാരിസ് ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന തന്റെ മുഖത്തിന് പിന്നില്‍ ഒരു സങ്കടകരമായ കഥയുണ്ടെന്നാണ് രശ്മിക പറയുന്നത്. കുട്ടിക്കാലത്ത് ഒത്തിരി കരഞ്ഞുതളര്‍ന്ന് കിടന്നിട്ടുണ്ടെന്നും ആശയവിനിമയത്തിന് ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും രശ്മിക പറയുന്നു.

Also Read: ക്രിസ്റ്റിയിലെ ആ കിസ്സിങ് സീന്‍ എടുക്കുമ്പോള്‍ മാത്യു ശരിക്കും പേടിച്ചിരുന്നു, മാളവിക മോഹന്‍ പറയുന്നു

പലപ്പോഴും രശ്മിക എന്താണ് പറയുന്നതെന്ന് കൂട്ടുകാര്‍ക്ക് മനസ്സിലാവില്ല. താന്‍ പറയുന്നത് കൂട്ടുകാര്‍ തെറ്റായാണ് എടുക്കുന്നതെന്നും ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ കൂട്ടുകാര്‍ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിരുന്നുവെന്നും രശ്മിക പറയുന്നു.

ഇത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഹോസ്റ്റല്‍ റൂമില്‍ ഒറ്റക്കിരുന്ന് ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും അന്ന് അമ്മയോടാണ് താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നതെന്നും അമ്മയാണ് എല്ലാ കാര്യങ്ങളെയും പുഞ്ചിരിയോടെ നേരിടണമെന്ന് തന്നെ പഠിപ്പിച്ചതെന്നും രശ്മിക പറയുന്നു.

Advertisement