എന്റെ ഏറ്റവും വലിയ ആഗ്രഹം ദുല്‍ഖറിനോട് പറഞ്ഞിട്ടുണ്ട്, അത് നടക്കാന്‍ ആരെങ്കിലും സഹായിക്കണം, രശ്മിക മന്ദാന പറയുന്നു

1523

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.

Advertisements

കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

Also Read: നീ ഡയറക്ടറല്ലേ, കാസ്റ്റിങിനെ കുറിച്ച് ഒന്നും അറിയില്ല, അന്ന് മമ്മൂട്ടി കളിയാക്കി പറഞ്ഞു, അതേ മമ്മൂക്ക പിന്നീട് എന്നെ അഭിനന്ദിക്കുകയും ചെയ്തു, മറക്കാനാവാത്ത സംഭവം വിവരിച്ച് ലാല്‍ജോസ്

മലയാളികള്‍ക്ക് ഒരുപക്ഷേ രശ്മികയെ കൂടുതല്‍ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു.

Also Read: സ്വന്തം അച്ഛനാണ്; പക്ഷെ അയാളെ പേടിച്ച് പെപ്പർ സ്‌പ്രേയുമായാണ് ഞാൻ നടക്കുന്നത്; തുറന്ന് പറച്ചിലുമായി ഗ്ലാമി ഗംഗ

ഇപ്പോഴിതാ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മി. താന്‍ ദുല്‍ഖര്‍ സല്‍മാനോട് തനിക്ക് മലയാളത്തില്‍ അഭിനയിക്കാനുള്ള താത്പര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണെന്നാണ് ആഗ്രഹമെന്നും രശ്മിക പറയുന്നു.

എല്ലാ ഇന്‍ഡസ്ട്രിയിലും അഭിനയിക്കണം. മലയാളത്തില്‍ അഭിനയിക്കാന്‍ തന്നെയും ഫഹദ് ഫാസിലിനെയും വെച്ച് ആരെങ്കിലും സ്‌ക്രിപ്റ്റ് എഴുതുമോ എന്ന് ചോദിച്ച താരം ദുല്‍ഖറിനൊപ്പവും അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും പറഞ്ഞു.

Advertisement