ഹൃദയം തകര്‍ക്കുന്ന സംഭവം, പറയാത്ത കാര്യത്തിന്റെ പേരില്‍ ട്രോളുകളും പരിഹാസങ്ങളും നിറയുന്നു, നിരാശയിലാണെന്ന് രശ്മിക മന്ദാന

197

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. വിജയ് ദേവരകൊണ്ട നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ഗീത ഗോവിന്ദം. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്.

Advertisements

ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. 25 വയസ്സേ ഉള്ളുവെങ്കിലും സിനിമയില്‍ എത്തും മുമ്പ് തന്നെ തന്റെ ഫിറ്റ്നസ് നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രശ്മിക.

Also Read: മനോജ് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ കരഞ്ഞ് കാലുപിടിക്കാറുണ്ടായിരുന്നു, ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല, തുറന്നുപറഞ്ഞ് ബീന ആന്റണി

നിരവധി ആരാധകരാണ് ഇന്ന് രശ്മികയ്ക്കുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുറപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ തന്നെ ട്രോളുന്നവരെ കുറിച്ചായിരുന്നു രശ്മികയുടെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലാണ് താരം കുറിപ്പ് പങ്കുവെച്ചത്.

തന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ ഒത്തിരി വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെന്നും ഒത്തിരി ട്രോളുകളും നെഗറ്റിവിറ്റിയുമാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും രശ്മിക പറയുന്നു. താന്‍ തെരഞ്ഞെടുത്ത ജീവിതമാണെന്നും അതി വില നല്‍കേണ്ടത് താനാണെന്നും താന്‍ എല്ലവരുടെയും കപ്പിലെ ചായ അല്ലെന്നും രശ്മിക പറയുന്നു.

Also Read: കാത്തിരിപ്പിന് വിരാമം, ഗൗരി കൃഷ്ണന്റെ വിവാഹതിയ്യതി തീരുമാനിച്ചു, ആശംസാപ്രവാഹവുമായി ആരാധകര്‍

എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ തനിക്ക് ആവില്ല, തന്നെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് തനിക്കെതിരെ നെഗറ്റിവിറ്റി എറിയാമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും താന്‍ ചെയ്ത ജോലിയില്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്ന് മാത്രമേ താന്‍ ശ്രദ്ധിക്കാറുള്ളൂവെന്നും രശ്മിക പറയുന്നു.

തനിക്കെതിരെ വരുന്ന ട്രോളുകളും പരിഹാസങ്ങളും പലപ്പോഴും ഹൃദയം തകര്‍ക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ കണ്ട് മടുത്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തനിക്ക് ഇന്‍ഡസ്ട്രിക്കകത്തും പുറത്തുമുള്ള പല ബന്ധങ്ങളും തകര്‍ക്കുമെന്നും രശ്മിക പറയുന്നു.

Advertisement