തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെഡ്ഡിങ് വോവ്സ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.
വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് ടോളിവുഡ് പ്രേക്ഷകരുട ഹൃദയത്തില്‍ കയറി കൂടിയ താരമാണ് രശ്മിക മന്ദാന.
കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്ന താരത്തിന് ഗീതഗോവിന്ജം തെന്നിന്ത്യന്‍ നല്‍കിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു.
ബോള്‍ഡന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുമെങ്കിലും അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ജലമലിനീകരണത്തിന്റെ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു.ബെംഗളൂരുവിലെ ഏറ്റവും വലിയ തടകമായ ബെലന്തൂരിലായിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട്.
മലിനീകരണത്തിന്റെ പേരില്‍ കുപ്രസിദ്ധി കേട്ട താടകമാണിത്. മലിനീകരണത്തെ കുറിച്ച് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം ഫോട്ടോ ഷൂട്ടിന് തയ്യാറായത്.
ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ വരാന്‍ പോകുന്നത് ഇതിലും ഭീകരമായിരിക്കും. ഇനിയും മാറി ചിന്തിക്കാനുളള സമയം വൈകിയിട്ടില്ലെന്നും ഫോട്ടോ ഷൂട്ടിനു ശേഷം താരം പറഞ്ഞിരുന്നു.