രശ്മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്താന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. എന്നാല്‍ ഇതുവരെ ഇതിന് വ്യക്തമായ മറുപടി ഇരുവരും നല്‍കിയിട്ടില്ല.
എന്നാല്‍ ഇപ്പോഴിതാ ഇവര്‍ ഒന്നിച്ച് വിദേശയാത്ര നടത്തിയതിന്റെ ഒരു തെളിവാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് രശ്മികയുടെ പിറന്നാള്‍. ഇത് ആഘോഷിക്കാന്‍ വേണ്ടി അബുദാബിയില്‍ പോവുകയാണെന്ന് നേരത്തെ താരം അറിയിച്ചു. പിന്നാലെ അവിടെ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചു. നടിയുടെ സ്റ്റോറിയില്‍ ഒരു മയിലിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം വിജയ പങ്കുവെച്ച സ്റ്റോറിയിലും ബാഗ്രൗണ്ടില്‍ ഇതേ മയിലിനെ കാണാം. ആ ചിത്രത്തിന്റെ ബാഗ്രൗണ്ട് കണ്ടാല്‍ അറിയാം ഇത് രശ്മിക ഉള്ള സ്ഥലം തന്നെയാണ് എന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
അതേസമയം ഗീതാ ഗോവിന്ദം എന്ന സിനിമ ഹിറ്റായപ്പോള്‍ തന്നെ രശ്മിക മന്ദാനയുടെ കരിയറും മറ്റൊരു തലത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ കരിയര്‍ മാത്രമല്ല, അതിലൂടെ രശ്മികയുടെ ജീവിതവും മാറി.