മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.
ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്.
ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് നേരിന്റെ മുന്നേറ്റം.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി രശ്മി അനിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും രശ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
Also Read:അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല; അഭിരാമി സുരേഷ്
ചിത്രത്തില്‍ വീട്ടുജോലിക്കാരിയായിട്ടാണ് താന്‍ അഭിനയിക്കുന്നത്. ശാന്തി തന്നെ വിളിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു തിരുവനന്തപുരം ശൈലിയിലാണ് തന്റെ കഥാപാത്രം സംസാരിക്കുന്നതെന്നും ആ ഭാഷയിലായിരിക്കും തന്റെ ഡയലോഗുകളെന്നും രശ്മി പറയുന്നു.
അതിനിടെ ലാലേട്ടന്‍ തന്നോട് സ്ഥലം എവിടെയാണെന്ന് ചോദിച്ചു. കായംകുളമാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ പിന്നെ ഓണാട്ടുകര ശൈലിയില്‍ സംസാരിച്ചാല്‍ പോരെ അതല്ലേ നല്ലതെന്ന് പറഞ്ഞുവെന്നും അതുകേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ശാന്തിയും ജിത്തുസാറും അത് സമ്മതിച്ചുവെന്നും രശ്മി പറയുന്നു.