സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ പ്രധാനിയാണ് ട്രാൻസ്ജൻഡറും ആക്ടിവിസിറ്റുമായ രഞ്ജു രഞ്ജിമാർ. കേരളത്തിലെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു തന്റെ സോഷ്യൽ ഫ്ളാറ്റ്ഫോമുകളിൽ കുറിക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. തന്റെ 22 മാത്തെ വയസ്സിലാണ് രഞ്ജു മേക്കപ്പ് ജോലിയിലേക്ക് തിരിഞ്ഞത്. കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജു ജനിച്ചത്. വളരെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും.
ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. നിറ കണ്ണുകളോടെ നിൽക്കുന്ന ചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്. കുറിപ്പിൻരെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ ജീവിതത്തിൽ സംഭവിച്ച മിസ്റ്റേക്ക് തുറന്നു പറയുന്നതിൽ എനിക്ക് ഒരു വിഷമവും ഇല്ല, മനുഷ്യരായാൽ വീഴ്ചകൾ ഉണ്ടാകും, കരയേണ്ട സമയത്തു കരയും, അതിനെ കുറിച്ച് മാത്രം ഓർത്തിരുന്നാൽ ഞാൻ ഈ പൊരുതി നേടിയ എന്റെ ജീവിതം ആസ്വദിക്കാൻ കഴിയില്ലല്ലോ.
Also Read
ടോണി ലൂയിസ്, മമ്മൂട്ടിയുടെ മാസ് അവതാരം: പതിവ് രീതിവിട്ട് സത്യൻ അന്തിക്കാടും, സംഭവം ഇങ്ങനെ
വന്നു കൂടുന്നവരുടെ ഉള്ളു തുറന്നു നോക്കാനുള്ള മായ വിദ്യ ഒന്നും ഞാൻ പഠിച്ചിട്ടില്ല, പക്ഷെ ചിലരെ മനസ്സിലാക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്,’ ‘അതെ ഒഴുവാക്കേണ്ടവരെ ഒഴുവാക്കിയും, ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്തിയും ഞാൻ വീണ്ടും പൊരുതുകയാണ് . എന്റെ ജീവിതം തല്ലിക്കെടുത്താതിരിക്കാൻ. ആരെയും തോൽപ്പിക്കാനല്ല, എനിക്ക് തോൽക്കാതിരിക്കാൻ. ഞാൻ സമ്മാനിച്ച സന്തോഷങ്ങൾ നിന്നെ സന്തോഷിപ്പിച്ചു എങ്കിൽ അതായിരിക്കും എന്റെ വാല്യൂ’ എന്ന് കുറിച്ച് കൊണ്ടാണ് രഞ്ജു രഞ്ജിമാരുടെ ഒരു പോസ്റ്റ്.
കൂടാതെ മറ്റ് രണ്ടു കുറിപ്പുകൾ കൂടി രഞ്ജു അടുത്തടുത്ത പോസ്റ്റുകളിലായി പങ്കുവച്ചിട്ടുണ്ട്. ‘നഷ്ടപെട്ട എന്റെ സന്തോഷങ്ങൾ പതുക്കെ പതുക്കെ തിരികെ പിടിക്കുന്നു ഞാൻ, കാരണം ഇതു ഞാൻ ഔതാര്യമായി സ്വീകരിച്ച ജീവിതമല്ല, ഞാൻ പൊരുതി നേടിയതാണ്, ഞാൻ പൊരുതിയെ ഈ ഭൂമി വിട്ടു പോകു, സൗഹൃദം എന്ന് പറയുന്നത് കേൾവികാരവുക എന്ന അർത്ഥവും ഉണ്ട്, അതെ ഞാൻ കേൾവികാരിയാണ്,’ എന്നാണ് മറ്റൊരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കണ്ണ് നിറഞ്ഞിരിക്കുന്ന മറ്റൊരു ചിത്രം പങ്കുവച്ച് ഈ ദിവസവും കടന്നു പോകുമെന്നും രഞ്ജു കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് രഞ്ജുവിനോട് ആശ്വാസ വാക്കുകൾ പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. നമ്മളെ തോൽപിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ. ശക്തയായി മുന്നോട്ട് പോകൂ. എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. എന്നാൽ രഞ്ജു രഞ്ജിമാരുടെ ഈ പോസ്റ്റിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊരുതി നേടിയ ഈ സ്ത്രീത്വം ഞാൻ ആസ്വദിക്കുകയാണെന്നും അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയാണെന്നും ഇതിന് മുന്നൊരു പോസ്റ്റിൽ രഞ്ജു കുറിച്ചിരുന്നു.