നടൻ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ആടുജീവിതം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. പൃഥ്വിരാജ് ആണ് ഇതിൽ നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് കുറെ ആയെങ്കിലും ചിത്രം എന്ന് റിലീസ് ചെയ്യും എന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതേസമയം സിനിമയുടെ ചർച്ച 2008 മുതൽക്കേ തുടങ്ങിയതാണ്.
ഇപ്പോൾ സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. ഇതിലെ ചില സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
also read
മറ്റൊരു നടിയുമായി പ്രണയത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു, തന്നെ തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് മറുപടി നല്‍കി ജയം രവി
അങ്ങനെയുള്ള സാഹചര്യം ഉണ്ടായപ്പോൾ കുഴപ്പമില്ല വീണ്ടും ചെയ്യാം എന്നാണ് അപ്പോഴെല്ലാം നടൻ പറഞ്ഞത്. പക്ഷേ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്.
മരുഭൂമിയിലെ മണിലിൽ കൂടി ആ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യ്തിട്ടുണ്ട്. ആരായാലും ക്ഷീണിച്ച് പോവും. ഡോക്ടർ നമ്മുടെ കൂടെ ഉണ്ട്, എങ്കിലും ടെൻഷൻ ആയിരുന്നു. കാരണം കൊവിഡ് ടൈം ആണ്.
also read
ഇതുപോലുള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്; റിമി ടോമി
ളോഹ പോലത്തൊരു വസ്ത്രമാണ് അപ്പോൾ പൃഥ്വി ധരിച്ചത്. അതിട്ട് ഒന്ന് നടക്കാൻ പോലും പറ്റില്ല. തുകൽ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളർത്തിയ മുടിയും താടിയും. മുറിവിന്റെ മാർക്ക്, എക്‌സ്ട്ര ഒരു ഫുൾ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട് രഞ്ജിത്ത് പറയുന്നു.
അതേസമയം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്‌മാൻ ആണ്.