താന്‍ രഹസ്യമയായി വിവാഹിതയായതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

15

തന്റെ വിവാഹ വാര്‍ത്തയെ കുറിച്ചുള്ള പ്രതികരണവുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. രഞ്ജിനി രഹസ്യമായി വിവാഹിതയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെയെല്ലാം നിഷേധിച്ച് രഞ്ജിനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് ഫോണ്‍കോളുകളും സന്ദേശങ്ങളും വന്നുവെന്നും അവര്‍ക്കെല്ലാം താന്‍ രഹസ്യമായി വിവാഹിതയായോ എന്നായിരുന്നു അറിയേണ്ടിയിരുന്നതെന്നും രഞ്ജിനി പറയുന്നു. ഇങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി തന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

Advertisements
Advertisement