മലയാളത്തിലെ അവതാരകരുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്ക് വെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ തന്റെ പ്രണയ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി. അമൃത ടിവിയിലെ റെഡ് കാർപ്പറ്റിലാണ് താരം മനസ്സ് തുറന്നത്.
താരം പറയുന്നതിങ്ങനെ; പ്രണയം എന്നത് എല്ലവരും അനുഭവിക്കാൻ കാത്തിരിക്കുന്ന വികാരമാണ്. അത് വളരെ സിംപിളാണ്. പക്ഷെ എന്ത് കിട്ടിയാലും അതിനെ കോംപ്ലിക്കേറ്റഡ് ആക്കുക എന്നുള്ളത് മനുഷ്യന്റെ പൊതുസ്വഭാവമാണ്. പ്രണയവും അങ്ങനെ തന്നെ ആയി മാറുകയാണ്. പ്രണയിക്കണം, പക്ഷെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. നമ്മൾ പ്രണയിക്കുകയും അത് അതേപടി തന്നെ തിരിച്ച് വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്.
പ്രണയത്തിൽ ഈഗോ വന്നാൽ പ്രശ്‌നമാവും. എനിക്ക് തോന്നുന്നത് എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ളവളാക്കി മാറ്റിയത് പ്രണയമാണെന്നാണ്. ഞാൻ പൗരുഷം കാണിക്കുന്ന വ്യക്തിയാണ്. അത് ഡോക്ടറുമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ഉള്ളിലെ സ്ത്രിത്വം കുറച്ചെങ്കിലും പുറത്ത് കൊണ്ടുവന്നത് പ്രണയമാണ്. പരുക്കൻ സ്വഭാവക്കാരിയായ എനിക്കത് പുത്തൻ ഉണർവാണ്. എന്നെ പോലെയുള്ള വ്യക്തിയെ തന്നെയാണ് ഞാൻ പ്രണയിക്കുന്നത്. എന്റെയൊരു ആൺവേർഷനാണ് ശരത്.
എന്റെ ലൈഫിലും സ്‌പെഷ്യലായിട്ടുള്ള ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു. എന്റെ അമ്മ എന്നോട് പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം നശിപ്പിക്കരുത് എന്നാണ്. എന്റെ പരുക്കൻ സ്വഭാവം പലതിനും കാരണം ആയിട്ടുണ്ട്. എന്റെ സാഹചര്യങ്ങൾ എന്നെ അങ്ങനെ ആക്കിയതാണ്. എനിക്കൊരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. അവനെ വിളിച്ചിരുത്തി അമ്മ ഒരിക്കൽ ഉപദേശിച്ചു.
എന്നെ ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ് അമ്മ അവനെ ഉപദേശിച്ചത്. നിന്റെ ജീവിതം കുളമാകുമെന്നും അമ്മ പറഞ്ഞു. നിങ്ങൾ എന്ത് അമ്മയാണ് അമ്മേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ പറയുന്നത് സ്ത്യമല്ലേ എന്നാണ് അമ്മ തിരിച്ച് ചോദിച്ചത്. എനിക്ക് ഒരുപാട് പ്രണയ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രണയത്തെ കുറിച്ച് ഉപദേശം നല്കാൻ ഞാൻ ആളല്ല. എവിടെ ആണെങ്കിലും സന്തോഷത്തിലായിരിക്കുക, സമാധാനത്തിലായിരിക്കുക അതാണ് എനിക്ക് പറയാനുള്ളതെന്നും രഞ്ജിനി പറയുന്നുണ്ട്.