ഞാന്‍ ജനിച്ചതോടെ ബിസിനസ്സ് എല്ലാം തകര്‍ന്നു, സാമ്പത്തികമായി ബുദ്ധിമുട്ടിലായി, ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം റെനീഷ

340

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: മനസ്സ് നിറയെ നിന്റെ ഓര്‍മ്മകള്‍, മകളെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ചിത്ര

മത്സരാര്‍ത്ഥികളില്‍ ഒരാളായ റെനീഷ തന്റെ കഥ തുറന്നുപറയുകയാണ്. തന്റെ കുടുംബത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ചായിരുന്നു റെനീഷ ഇമോഷണലായി സംസാരിച്ചത്. പാലക്കാടാണ് തന്റെ വീടെന്നും മുസ്ലീംസില്‍ റാവുത്തര്‍ ഫാമിലായാണെന്നും വീട്ടില്‍ താനും അമ്മയും അണ്ണനുമാണുള്ളതെന്നും റെനീഷ പറയുന്നു.

താന്‍ ജനിക്കുന്നതിന് മുമ്പ് വരെ വളരെ നല്ല രീതിയിലായിരുന്നു കുടുംബം. എന്നാല്‍ താന്‍ ജനിച്ചതോടെ ബിസിനസ് പൊളിഞ്ഞുവെന്നും സാമ്പത്തികമായി തകര്‍ന്നുവെന്നും ആ സമയത്ത് തനിക്ക് വിവരമില്ലായിരുന്നുവെന്നും കസിന്‍സില്‍ നിന്നുമൊക്കെ ഒത്തിരി അപമാനവും പരിഹാസവും നേരിട്ടിട്ടുണ്ടെന്നും റെനീഷ പറയുന്നു.

Also Read: എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

കാശുണ്ടാക്കാന്‍ വേണ്ടി അച്ഛന്‍ ഒത്തിരി കഷ്ടപ്പെടുന്നുണ്ടായിരുന്നു. കാശൊക്കെ നമുക്ക് ഉണ്ടാക്കാമെന്നും അവര്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടണേ എന്നും അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണെന്നും ബിസിനസ്സ് അറിയില്ലെങ്കില്‍ ആരും ഇറങ്ങരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും റെനീഷ പറയുന്നു.

Advertisement