രണ്ട് മതത്തിന്റെയും ആചാരപ്രകാരമാണ് വിവാഹിതരായത് ; രണ്ടാളുടെയും ഒന്നാം വിവാഹമാണ് ഇതെന്ന് എത്ര പറഞ്ഞാലും നെഗറ്റീവ് പറയുന്നവർക്ക് അത് ഉൾകൊള്ളാൻ ആവുന്നില്ല : വിശേഷങ്ങൾ പങ്കു വച്ച് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും

224

മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും അടുത്തിടെയാണ് വിവാഹിതരായത്. സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി.

ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

Advertisements

ALSO READ

ധന്യയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ അത് വലിയ ഇഷ്യൂവായി, നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു അന്നൊന്നും ആരും പ്രതികരിച്ചില്ല ; ഇവിടെ ഗ്രൂപ്പിസമുണ്ടെന്ന് മോഹൻലാലിനോട് ജാസ്മിൻ

ഇപ്പോഴും തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് അവസാനം ആയിട്ടില്ലെന്ന് പറയുകയാണ് താരങ്ങൾ, വാക്കുകൾ, പ്രണയാഭ്യർഥനകളും വിവാഹാലോചനകളുമൊക്കെ തനിക്ക് വന്നിട്ടുണ്ടെന്നാണ് ചന്ദ്ര പറയുന്നത്. ചിലത് ഗൗരവ്വമായി ആലോചിച്ചിട്ടുമുണ്ട്. പക്ഷേ വർക്ക് ആയില്ല. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ വൈകിയോ എന്ന് കുറേ പേർ ചോദിക്കാറുണ്ട്. വിവാഹം കഴിക്കാൻ പ്രത്യേക പ്രായം എന്നൊന്നില്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരും. ജീവിതത്തിൽ എന്ത് എപ്പോൾ നടക്കണം എന്നത് ദൈവനിശ്ചയമാണ്. ആ സമയത്ത് നടക്കുമ്പോഴാണ് അത് അനുഗ്രഹമായി മാറുന്നത്. ടോഷേട്ടൻ ജീവിതത്തിലേക്ക് വന്നപ്പോൾ നല്ല സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ് തനിക്ക്

ഏട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ സീരിയലിൽ അഭിനയിക്കാൻ വന്നതെന്നാണ് ടോഷ് പറയുന്നത്. അത് വിവാഹത്തിലേക്ക് എത്താനുള്ള നിമിത്തം ആയിരുന്നു എന്ന് ഇപ്പോൾ തോന്നുകയാണ്. രണ്ട് മൂന്ന് വർഷമായി വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. തിരക്ക് കൂട്ടണ്ട. സമയം ആകട്ടെ എന്നാണ് ഞാൻ പറഞ്ഞത്. ജീവിത പങ്കാളി നമുക്കൊപ്പം സഞ്ചരിക്കാൻ പറ്റുന്ന ആളായിരിക്കണമല്ലോ എന്ന് ടോഷിന്റെ അഭിപ്രായം.

ടോഷും ചന്ദ്രയും രണ്ട് മതത്തിൽ നിന്നുള്ളവർ ആണെങ്കിലും വീട്ടുകാരുടെ പിന്തുണ വിവാഹത്തിനുണ്ടായിരുന്നു. ചന്ദ്ര തമിഴ് ബ്രാഹ്മിൻ ആണ്. ടോഷ് ക്രിസ്ത്യാനിയും. മതത്തിന്റെ പേരിൽ ആളുകളെ വിലയിരുത്തുന്ന കുടുംബമല്ല രണ്ടാളുടെയും. അതാണ് ഞങ്ങളുടെ കരുത്ത്. കല്യാണത്തിന് 50 പേരെയേ ക്ഷണിക്കാൻ സാധിച്ചിട്ടുള്ളു.

എങ്കിലും രണ്ട് മതത്തിന്റെയും ആചാരപ്രകാരമാണ് വിവാഹിതരായത്. തമിഴ് അയ്യർ താലിയും ഓർത്തഡോക്സ് ക്രിസ്ത്യൻ താലിയും അണിയിച്ചു. ടോഷേട്ടൻ മന്ത്രകോടി അണിയിച്ചു. ഞങ്ങളുടെ ആചാരപ്രകാരം മിഞ്ചി അണിയിച്ചു. അങ്ങനെയാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടത്തിയത് എന്നും ചന്ദ്ര വ്യക്തമാക്കുന്നുണ്ട്.

ALSO READ

പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയായി ; ഐശ്വര്യ ദേവി ഇനി സിദ്ധാർത്ഥിന് സ്വന്തം

അതേ സമയം കാലങ്ങളായി തന്റെ പേരിൽ വരാറുള്ള ഗോസിപ്പുകളെ കുറിച്ചും ചന്ദ്ര സൂചിപ്പിച്ചിരുന്നു. ‘ചന്ദ്ര വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു. ഡിവോഴ്സ് കഴിഞ്ഞു’. എന്നൊക്കെയുള്ള നുണക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ വീണ്ടും ഇത്തരം കഥകൾ തലപൊക്കി.

പക്ഷേ ഞങ്ങൾക്കിതെല്ലാം തമാശയാണെന്നാണ് ചന്ദ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലിന്റെ താഴെ വരുന്ന കമന്റുകളിലും ഇതൊക്കെയാണെന്ന് ടോഷും പറഞ്ഞു. ചേട്ടാ ആദ്യ ഭാര്യ എവിടെ എന്നൊക്കെയാണ് ചോദ്യം. ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണ് ഇതെന്ന് എത്ര പറഞ്ഞാലും നെഗറ്റീവ് പറയുന്നവർക്ക് അത് ഉൾകൊള്ളാൻ ആവില്ലെന്നും ടോഷ് പറയുന്നു.

 

Advertisement