ശ്രീകുമാര്‍ മേനോന് ചിത്രം മഹാഭാരതത്തിന്റെ കരാറില്‍ നിര്‍മ്മാതാവ് ഒപ്പുവെച്ചെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍.
1000 കോടിയല്ല 1200 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും കരാറില്‍ നിര്‍മ്മാതാവും സംവിധായകനും ഒപ്പുവെച്ചെന്നും ജോമോന് പറഞ്ഞു.
നിര്‍മ്മാതാവ് ഡോ. എസ് കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവെയ്ക്കുന്നതായി കാണിച്ചുള്ള ചിത്രവും ജോമോന് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മഹാഭാരതം സിനിമയേ കുറിച്ചുള്ള അവസാന ചര്‍ച്ച നടത്തിയതായി ജോമോന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രശസ്ത വ്യവസായ പ്രമുഖനായ ഡോക്ടര്‍ എസ് കെ നാരായണന് ആണ് രണ്ടാമൂഴം നിര്‍മ്മിക്കാന്‍ പോകുന്നത്.
എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ ഭീമസേനനാക്കി താന്‍ തന്നെ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന് മുമ്പ് പറഞ്ഞിരുന്നു.
ഈ ചിത്രത്തിന് എംടിയുടെ രണ്ടാമൂഴവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത് വിവാദമായിരുന്നു.