രണ്ട് ഭാര്യമാരുമായി ഉള്ള ജീവിതം റിസ്‌കാണ്; ഒരാൾ കുറച്ച് പ്രശ്നക്കാരിയായാൽ എല്ലാം തകരും; എന്റെ കഴിവല്ല ഇതെന്നും ബഷീർ ബഷി തുറന്നടിക്കുന്നു

1431

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

സോഷ്യൽ മീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ ആയിരുന്നു ബഷീർ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

Advertisements

ബിഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ബഷീറിന് ആരാധകർ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണുള്ളത്.

ALSO READ- ‘റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് ഞാൻ അറിഞ്ഞില്ല; നമ്മൾ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊ ല്ലും’; നിമിഷ പറയുന്നു

തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്നത് ആദ്യമായി ബഷീർ ബഷി വെളിപ്പെടുത്തിയത് ബിഗ് ബോസിൽ മത്സരാർഥിയായി വന്നപ്പോഴായിരുന്നു. ബഷീറിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കും സഹമത്സരാർഥികൾക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോൾ മഷൂറ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ഭാര്യമാരുടെ കൂടെ ഫ്ളവേഴ്സ് ചാനലിലെ താരദമ്പതിമാരുടെ സംഗമത്തിൽ ബഷീർ പങ്കെടുത്തിരിക്കുകയാണ്. വേദിയിൽ വെച്ച് വേറിട്ട ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരങ്ങൾ മറുപടി പറയുകയും ചെയ്തിരുന്നു. രണ്ട് ഭാര്യമാരുമായി എങ്ങനെയാണ് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നതെന്ന ചോദ്യവുമായാണ് അവതാരകൻ ബഷീറിനെ സമീപിച്ചത്.

ALSO READ- ഫഹദ് ഫാസിൽ കാണുന്ന പോലെ ഒരു നടനല്ല; ഇന്ദ്രജിത്തിന് പകരം മോഹൻലാൽ വന്നിട്ടും പകുതി പണം പോലും കിട്ടിയില്ല; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

ഇത് എന്റെ കഴിവ് മാത്രമല്ലെന്നാണ് ബഷീർ പറയുന്നത്. ഇതിന്റെ ക്രെഡിറ്റ് എനിക്കല്ല. ഇവർ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയം. രണ്ട് ഭാര്യമാരിൽ ഒരാൾ കുറച്ച് പ്രശ്നക്കാരിയും മറ്റെയാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി ഇത് തകർന്ന് പോവും. രണ്ടോ മൂന്നോ ദിവസമേ ഈ ബന്ധം മുന്നോട്ട് പോവൂ. അവിടെ തീർച്ചയായും അടി നടക്കും. ഇവർ തമ്മിൽ യോജിച്ച് പോവുന്നുണ്ട്. അതുകൊണ്ടാണ് ഇതൊന്നും എന്റെ കഴിവല്ലെന്ന് പറഞ്ഞതെന്ന് ബഷീർ വ്യക്തമാക്കുന്നു. ആറുമാസത്തിന് അപ്പുറം രണ്ട് ഭാര്യമാരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നത് സാധ്യമല്ലെന്ന് മുൻപ് പലരും പറഞ്ഞിരുന്നെന്നും എ്‌നനാൽ അതിന് ശേഷം വർഷങ്ങളായിിട്ടും ബഷീറിന്റെ രണ്ട് വശത്തുമായി ഭാര്യമാർ നിൽക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 2009 ലാണ് ഞാനും സുഹാനയും തമ്മിൽ വിവാഹിതരാവുന്നത്. 2018 ലാണ് മഷൂറയുമായിട്ടുള്ള വിവാഹമെന്നും ബഷീർ പറയുന്നു.

മഷൂറയെ കുറിച്ച് സുഹാനയും വേദിയിൽ സംസാരിക്കുന്നുണ്ട്.. ഞങ്ങൾ ശരിക്കും സഹോദരിമാരെ പോലെയും കൂട്ടുകാരെ പോലെയുമാണ്. എന്റെ രണ്ട് മക്കളെ പോലെ മൂന്നാമത്തൊരു മകളായിട്ടുള്ള സ്നേഹവും കെയറിങ്ങും കൊടുക്കാറുണ്ടെന്നും സുഹാന പറഞ്ഞു.

അതേസമയം, രണ്ട് ഭാര്യമാർക്കൊപ്പമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ റിസ്‌കാണെന്നും ആർക്കും ഈ ഉപദേശം നൽകില്ലെന്നും ബഷീർ പറയുകയാണ്. ‘ഇങ്ങനൊരു ജീവിതം ജീവിക്കാൻ ഞാൻ ആരോടും പറയില്ല. അതിന് കാരണമുണ്ട്. ഞാൻ രണ്ട് കെട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചോണ്ട് ഒരുപാട് മെസേജുകളും മെയിലുകളും എനിക്ക് വരാറുണ്ട്. എന്റെ ഭാഗത്ത് നിന്ന് നിർദ്ദേശങ്ങൾ കൊടുക്കാൻ പറഞ്ഞാണ് ഓരോരുത്തരും മെസേജ് അയക്കുന്നത്. ഞാൻ അവരോട് ഒരിക്കലും ചെയ്യരുതെന്നാണ് പറയുന്നത്. കാരണം ആ ഭാര്യമാർ രണ്ട് പേരും നല്ല രീതിയിൽ പോയില്ലെങ്കിൽ ഭർത്താവിന് കയറെടുക്കേണ്ടി വരും’

ശരിക്കും ഇത് റിസ്‌ക് ഉള്ള ജീവിതമാണ്. ഒരിക്കലും ചെയ്യരുതെന്നേ പറയൂ. പിന്നെ ഇത് ബഷീർ ബഷി ഉണ്ടാക്കിയ സംസ്‌കാരം ഒന്നുമല്ല. പണ്ട് മുതലേ ഇങ്ങനെയുള്ള ബന്ധങ്ങളുണ്ട്. നമ്മൾ ആരാധിക്കുന്ന പല മതങ്ങളിലെ ദൈവങ്ങൾക്ക് പോലും ഇങ്ങനൊരു സംസ്‌കാരം ഉണ്ടായിരുന്നു.

Advertisement