ബോളിവുഡിന്റെ മുഖമുദ്രയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. തനിക്ക് ഏത് കഥാപാത്രം കിട്ടിയാലും അത് ഗംഭീരം ആക്കാറുണ്ട് ഈ താരം. നിരവധി ആരാധകരാണ് രണ്‍ബീര്‍ കപൂറിന്. തനിക്ക് ലഭിക്കുന്ന കഥാപാത്രം മികച്ചത് ആക്കാന്‍ എത്ര വേണേലും കഷ്ടപ്പെടും ഈ നടന്‍. അതിനാല്‍ നല്ല കഥാപാത്രം ഈ താരത്തിന് ലഭിക്കാറുണ്ട്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’യാണ് രണ്‍ബീറിന്റെ പുതിയ സിനിമ. രാമായണം കഥയെ ആസ്വപദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാമനായിട്ടാണ് രണ്‍ബീര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി താരം വ്രതങ്ങള്‍ നോല്‍ക്കുന്നു എന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്.
also read
ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും, ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ, തൃശ്ശൂര്‍കാര്‍ രണ്ട് പ്രാവശ്യം കൈയ്യൊഴിഞ്ഞു അതിന്റെ നഷ്ടം അവര്‍ക്ക് തന്നെ, സുരേഷ് ഗോപിയെ കുറിച്ച് വിജി തമ്പി പറയുന്നു
ശ്രീരാമനെ സ്‌ക്രീനില്‍ അവതരിപ്പിയ്ക്കുമ്പോള്‍ പൂര്‍ണമായും അതിന്റെ പവിത്രതയോടുകൂടെ ചെയ്യണം എന്നാണ് നടന്റെ വിശ്വാസം. അതിനാല്‍ മദ്യപാനവും മത്സ്യ, മാംസങ്ങളും കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കുകയാണ് രണ്‍ബീര്‍. ചിത്രീകരണം കഴിയുന്നത് വരെ വ്രതം തുടരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സിനിമയില്‍ സീതയായി നടന്റെ ഭാര്യ കൂടെയായ ആലിയ ഭട്ട് ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. പിന്നെ ആലിയ പല കാരണത്താല്‍ ഇതില്‍ നിന്നും പിന്മാറി. ആ റോളിലേക്ക് സായി പല്ലവി എത്തുകയും ചെയ്തു. തെലുങ്ക് യുവ സൂപ്പര്‍ സ്റ്റാര്‍ യാഷ് ആണ് രാവണനായി എത്തുന്നത് .