നയന്‍താര ചിമ്പുവിനു കൊടുത്ത അതേ പണി കത്രീന രണ്‍ബീറിനും കൊടുത്തു

34

ബോളിവിഡ് യൂവസൂപ്പര്‍താരം രണ്‍ബീറിന്റെയും താരസുന്ദരി കത്രീനയുടെയും പ്രണയവും പിണക്കവുമെല്ലാം മന്നുടെ നയന്‍താര-ചിമ്പുവിലും സംഭവിച്ചത് പോലെ തന്നെയാണ്.

Advertisements

ചിമ്പുവും നയന്‍താരയും ഒന്നിച്ച് അഭിനയിച്ച ഇത് നമ്മ ആള് പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ പാണ്ഡിരാജിന്റെ കഷ്ടപാട് ചെറുതായിരുന്നില്ല.

നയന്‍താര കാരണം തന്നെയാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇത്രയും നീണ്ട് പോയതും. ഈ അവസ്ഥ തന്നെയായിരുന്നു ബോളിവുഡിലും.

റണ്‍ബീര്‍-കത്രീന പ്രണയപരാജയം കാരണം കഷ്ടപ്പെട്ടത് സംവിധായകന്‍ അനുരാഗ് ബസുവായിരുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രമായിരുന്നു ജഗ്ഗാ ജാസൂസ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ട് നാളുകളേറെ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തടസം മറ്റൊന്നുമായിരുന്നില്ല, രണ്‍ബീര്‍ കത്രീന പ്രണയപരാജയം തന്നെ.

രണ്‍ബീറും കത്രീനയും പ്രണയത്തില്‍ ആയിരുന്നപ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോള്‍ രണ്ടു പേരും തമ്മിലടിയുമായി.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ കത്രീന വരികയില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറും. എന്തായാലും രണ്ടു പേരുടെയും പിണക്കം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടവും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായി.

കൂടാതെ ഈ സിനിമയില്‍ അല്ലാതെ മറ്റ് സിനിമകളില്‍ അഭിനയിക്കാനായി താരം ഡേറ്റും കൊടുത്തിരുന്നു. ഒടുവില്‍ ഒരു വിധത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയ ചിത്രം എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.

Advertisement