ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രൺബീർ കൂപർ.
അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ബോളിവുഡിന് അപ്പുറത്തേയ്ക്ക് കാഴ്ചക്കാരെ നേടുന്നുണ്ട്. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയ്യാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയപത്നി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്.
ALSO READ
ആലിയ- രൺബീർ കോമ്പോ പോലെ സംവിധായകൻ അയാൻ മുഖർജിയുമായിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ബോളിവുഡിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 9 നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് ഈ ചിത്രവും പ്രദർശനത്തിന് ഒരുങ്ങുന്നത്.
രൺബീറിന്റെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാവാറുണ്ട്. ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കാറുണ്ട്. ഇതിൽ ഏറെ രസകരം സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവല്ലാത്ത ആളാണ് രൺബീർ എന്നതാണ്. ഇപ്പോഴിതാ വാർത്തകളിൽ ഇടംപിടിക്കുന്നത് രൺബീറും കുഞ്ഞുമായിട്ടുള്ള ഒരു വീഡിയോയാണ്. കുഞ്ഞിനെ കളിപ്പിക്കുന്ന ആർകെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ കുട്ടി ആരാണെന്നോ നടനുമായിട്ടുള്ള ബന്ധം എന്താണെന്നോ വ്യക്തമല്ല. എന്നാൽ വീഡിയോയിൽ നിന്ന് കുഞ്ഞുങ്ങളോടുള്ള നടന്റെ താൽപര്യം വ്യക്തമാണ്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആലിയ ഇതൊക്കെ കാണുന്നുണ്ടോ എന്നും രൺബീറിന്റെ ആഗ്രഹം പരിഗണിക്കണമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ നടൻ അച്ഛനാവാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും ഒരു കൂട്ടർ പറയുന്നു. രൺബീർ ഉടൻ തന്നെ അച്ഛനാവുമെന്നും വീഡിയോ പുറത്ത് വന്നതിന് ശേഷം വാർത്തകൾ പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ ലാളിക്കുന്ന രൺബീറിന്റെ വീഡിയോയും ആരാധകരുടെ കമന്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പായിരുന്നു രൺബീറിന്റേയും ആലിയയുടേയും വിവാഹം . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. താരകുടുംബവും ഇവരുടെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. വളരെ സിമ്പിളായി രൺബീറിന്റെ വസതിയിൽ വെച്ചാണ് വിവാഹം നടന്നത്.
കല്യാണം കഴിഞ്ഞതിന് പിന്നാലെ തന്നെ ജോലിയിൽ സജീവമായിട്ടുണ്ട് ആലിയ. പുതുമോടി തീരും മുൻപ് തന്നെ ഷൂട്ടിംഗിനായി പോവുകയായിരുന്നു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കേറി നിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. നിലവിൽ രൺവീർ സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടി. ഈ ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുമെന്നാണ് സൂചന. യുകെയിൽ വെച്ച് ചിത്രീകരണം നടത്തുന്ന ഒരു പ്രൊജക്ട് ആലിയ ഉപേക്ഷിച്ചിട്ടുണ്ടെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഷൂട്ടിംഗ് തിരക്കായത് കൊണ്ട് തന്നെ കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിൽ ആലിയ പങ്കെടുത്തിരുന്നില്ല. കരണുമായി വളരെ അടുത്ത ബന്ധമാണ് നടിയ്ക്കുള്ളത്. കരണിന് മകളെ പോലെയാണ് ആലിയ.
അമ്മ നീതു കപൂറിന്റെ ഏറ്റവു പുതിയ ചിത്രമായ ജഗ് ജഗ് ജിയോയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് രൺബീർ. സിനിമയുടെ വിജയഘോഷത്തിൽ അമ്മയ്ക്കൊപ്പം നടനും എത്തിയിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നീതു കപൂർ അഭിനയിക്കുന്ന ചിത്രമാണിത്. അനിൽ കപൂർ, വരുൺ ധവാൻ, കിയാര അദ്വാനി തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റു താരങ്ങൾ. കൃത്യമായ ഇടവേള എടുത്ത് സിനിമ ചെയ്യുന്ന ആളാണ് രൺബീർ കപൂർ. അധികം സിനിമകൾ നടൻ ചെയ്യാറില്ലെങ്കിലും അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. ബ്രഹ്മാസ്ത്രയാണ് ഇനി റിലീസാവാനുള്ള സിനിമ.