തേച്ചിട്ടുപോയ തൃഷയുമായി റാണ ദഗ്ഗുബട്ടി വീണ്ടും പൊരിഞ്ഞ പ്രേമത്തില്‍; വിവാഹം ഉടനുണ്ടാകും

39

ഏറെ ആരാധകരുള്ള താരജോഡികളാണ് റാണ ദഗ്ഗുബട്ടിയും തൃഷയും. ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

Advertisements

കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണില്‍’ റാണ ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞ കാര്യവും റാണ പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹം പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശ പകരുന്നതായിരുന്നു.

എന്നാല്‍ ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ ഇരുവരും കമന്റുകളുമായി സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.

സയേഷയെ വിവാഹം കഴിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് ‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ എന്നായിരുന്നു റാണ ആശംസിച്ചത്.

ഇതിന് തൊട്ട് പിന്നാലെ തൃഷയും ട്വീറ്റുമായെത്തി. അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍’ എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത് ‘താങ്ക്യു, നിങ്ങളുടേതിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആര്യയുടെ മറുപടി. അനുഷ്‌ക-പ്രഭാസ് വിവാഹം പോലെ ആകുമോയിതെന്ന ആശങ്കയും ചില ആരാധകര്‍ പങ്കു വയ്ക്കുന്നുണ്ട്.

Advertisement