പ്രേക്ഷകർ കാലങ്ങളായി കാത്തിരിക്കുന്ന ഒരു ജോഡി ഉണ്ടെങ്കിൽ അത് സൂപ്പർസ്റ്റാർ രജനികാന്തും, രമ്യാകൃഷ്ണനുമാണെന്ന് പറയേണ്ടി വരും. ഇപ്പോഴിതാ ജയിലറിൽ ഇരുവരും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ഏറെ ആകാഷഭരിതരാണ് ആരാധകർ. നീലാബരിക്കൊപ്പം പടയപ്പ വരുന്നു എ്ന്ന രീതിയിലാണ് ട്രോളുകൾ വരെ പുറത്തിറങ്ങുന്നത്.
1999ൽ ഇറങ്ങിയ പടയപ്പ എന്ന ചിത്രത്തിലെ രമ്യാ കൃഷ്ണന്റെ അഭിനയം ഇതുവരെയും ആർക്കും മറക്കാൻ സാധിച്ചിട്ടില്ല. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള കഥാപാത്രം എന്ന് വേണമെങ്കിൽ നീലാംബരിയെ വിശേഷിപ്പിക്കാം. എന്നാൽ പടയപ്പയിലെ നീലാംബരിയെ അവതരിപ്പിച്ചതിൽ തനിക്ക് അസംതൃപ്തി ഉണ്ടായിരുന്നു എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ രമ്യാ കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.
1986 ലെ നേരം പുലരുമ്‌ബോൾ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ സിനിമ അരങ്ങേറ്റം. ആദ്യം തമിഴിലേക്കും അവിടെ നിന്ന് തെലുങ്കിലേക്കും ചേക്കേറി. നാഗാർജുന , വെങ്കിടേഷ്, രാജശേഖർ തുടങ്ങിയ മുൻ നിര താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും തുടർച്ചയായ പരാജയമാണ് നേരിട്ടത്. അഭിനേത്രിയെന്ന രീതിയിൽ ശ്രദ്ധ നേടാനോ കാര്യമായ നേട്ടങ്ങൾ കൈവരിക്കാനോ രമ്യയ്ക്ക് ആ കാലത്ത് സാധിച്ചില്ല. ഇപ്പോഴിതാ ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തിൽ തനിക്ക് പടയപ്പയിലെ വേഷം അനിവാര്യമായിരുന്നു എന്ന് തുറന്ന് പറയുകയാണ് താരം.
ര്മ്യാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ; നെഗറ്റീവ് റോളുകളും, ഐറ്റം നമ്ബറുകളും തേടിയെത്തുമ്‌ബോൾ പറ്റില്ലെന്നു പറയാൻ അക്കാലത്ത് എനിക്ക് സാധിക്കുമായിരുന്നില്ല. തുടർച്ചയായി പരാജയങ്ങൾ നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. നെഗറ്റീവ് കഥാപാത്രമായിട്ടും പടയപ്പയിലെ വേഷം സ്വീകരിച്ചത്, ആ വേഷം നായികയ്ക്കു തുല്യമായ പ്രതിനായിക വേഷമായതുക്കൊണ്ടാണ്. കരിയറിന്റെ മുന്നേറ്റത്തിന് രജനികാന്ത് സിനിമയുടെ ഭാഗമാകേണ്ടിവന്നു. ഇത് ഒരു വലിയ സിനിമയാണ്. അത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനവുമായിരുന്നു.’
‘രജനികാന്ത്, ചിരജ്ഞീവി പോലുള്ള ചുരുക്കം നായകന്മാർക്കു മാത്രമാണ് പ്രായഭേദമന്യേ വലിയ ആരാധനവൃന്ദം സൃഷ്ടിക്കാൻ സാധിക്കുന്നത്. അത് എങ്ങനെയാണ് ഉണ്ടായതെന്ന് അറിയാൻ പോലും കഴിയില്ല. അതു നമ്മൾക്ക് മനസിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. രജനികാന്ത് സാറിനെ എടുത്താൽ കുട്ടികൾക്ക് മുതൽ പ്രായമായവർക്കു വരെ അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രസൻസ് ഇഷ്ടമാണ്. അദ്ദേഹം എല്ലാരെയും ആകർഷിക്കുന്നു. ഇതിൽ യുക്തിയില്ല. ഈ കാലഘട്ടത്തിനു ശേഷം ഇത്തരം വ്യക്തികൾ ഉണ്ടാകുമോ എന്നറിയില്ല. ഇനി ആർക്കെങ്കിലും ഇത്രയും ആരാധകർ ലഭിച്ചാലും അത് ഇത്രയും കാലം നിലനിൽക്കുമോ എന്നറിയില്ല എന്നാണ് താരം പറഞ്ഞത്