പ്രായം കൂടുംതോറും സൗന്ദര്യം കൂടുകയാണോ എന്ന സംശയാമാണ് നമ്മുക്ക് നടി രമ്യ കൃഷ്ണനെ കാണുമ്പോൾ തോന്നുക. പടയപ്പയിലെ നീലാംബരിയും കാലങ്ങൾക്കിപ്പുറം ചെയ്ത ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്. പ്രിയ താരത്തിന് ഇന്ന് 51ാം പിറന്നാളാണ്.
1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നർത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.
ALSO READ
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ വിവിധ തരം വ്യത്യസ്ത കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച രമ്യ പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലിയിലെ ശിവകാമിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പടയപ്പയിൽ സാക്ഷാൽ രജനികാന്തിന് ഒപ്പത്തിനൊപ്പം സ്‌റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചുനിന്ന രമ്യക്ക് ഒട്ടേറെ ആരാധകരാണുള്ളത്.
സിനിമയിൽ വന്ന കാലത്തെ പേലെ തന്നെ സൗന്ദര്യവും സ്‌ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും മറ്റുള്ള നടിമാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. കഥാപാത്രങ്ങൾക്ക് തൻറെതായ ഒരു സിഗ്‌നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ പ്രത്യേക കഴിവാണ് രമ്യയ്ക്ക്.
ALSO READ
കിടിലൻ ലുക്ക്! ഫ്‌ളയിങ് ഡ്രെസ്സിൽ സ്‌റ്റൈലിഷ് ലുക്കിൽ പാറിപറന്ന് മീര നന്ദൻ
പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്‌റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ, ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു.
രമ്യ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ- ആടുപുലിയാട്ടം (2016), ബാഹുബലി (2015), ഒരേ കടൽ (2007), ഒന്നാമൻ (2002), കാക്കക്കുയിൽ (2001), മഹാത്മ (1996), നേരം പുലരുമ്പോൾ (1996), അഹം (1992), മാന്യന്മാർ (1992), ആര്യൻ (1988), ഓർക്കാപ്പുറത്ത് (1988), അനുരാഗി (1988) എന്നിവയാണ്.
തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരംഗങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗൻറ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിൻറെ ഭാഗം ആവുന്നുണ്ട് രമ്യ, അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും, അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും, മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ.
ഇന്നും ബാഹുബലി പോലെ പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്ത ആയി നിൽക്കുമ്പോഴും സൂപ്പർ ഡീലക്‌സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കും പോലെയുള്ള കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ മടി കാണിക്കുന്നില്ല താരം.
ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ മുൻനിര നായകന്മാരോടൊപ്പവും രമ്യകൃഷ്ണ അഭിനയിച്ചിട്ടുണ്ട്. 1990 മുതൽ 2000വരെയുള്ള ഈ അഞ്ച് വർഷത്തെ കാലയളവിൽ രമ്യാകൃഷ്ണൻ നിരവധി ശ്രദ്ധേയമായ സിനിമകൾ ചെയ്തു കഴിഞ്ഞു.