സൗന്ദര്യക്കൊപ്പം ആ സീനൊക്കെ ചെയ്തപ്പോള്‍ ഏറെ വിഷമം തോന്നി; തുറന്നു പറഞ്ഞു രമ്യ കൃഷ്ണന്‍

381

അഭിനയത്തില്‍ മറ്റു നടിമാരെ അപേക്ഷിച്ചു ഒരുപടി മുന്നിലാണ് നടി രമ്യ കൃഷ്ണന്‍. അതുകൊണ്ടുതന്നെ ശക്തമായ കഥാപാത്രങ്ങള്‍ രമ്യ കൃഷ്ണനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം റിലീസ് ചെയ്ത രജനികാന്ത് ചിത്രം ജയിലറില്‍ നടനെ വെല്ലുന്ന പ്രകടനമാണ് രമ്യ കൃഷ്ണന്‍ കാഴ്ചവച്ചത്. 80കളിലെ മിക്ക നായികമാര്‍ക്കും ആ പഴയ താരത്തിളക്കം നഷ്ടപ്പെട്ടുവെങ്കിലും രമ്യ കൃഷ്ണയുടെ കാര്യത്തില്‍ അത് നടന്നില്ല. അന്നും ഇന്നും മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. രജനികാന്തിനൊപ്പം ജയിലറില്‍ വീണ്ടും എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ഈ താരത്തിന് ലഭിച്ചത്. ഇപ്പോള്‍ ഇതാ വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് രമ്യ.

Advertisements

വിജയവും പരാജയവും മറ്റു നടിമാരെ പോലെ തന്റെ കരിയറിലും വന്നിട്ടുണ്ടെന്ന് രമ്യ പറയുന്നു. 80 കളില്‍ മുന്‍നിര നായിക നടിയായി മാറാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു , എന്നാല്‍ അത് പലപ്പോഴും തനിക്ക് പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ആദ്യകാലത്ത് ചെയ്ത സിനിമകളില്‍ പലതു പരാജയപ്പെട്ടു. പടയപ്പയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ നോ പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. രജനികാന്തിനൊപ്പം ആ സമയത്ത് എനിക്ക് ഒരു സിനിമ ആവശ്യമായിരുന്നു, എന്റെ ആ തീരുമാനം തെറ്റിയില്ല നടി പറഞ്ഞു.

Also readമോനിഷയ്ക്ക് ജീവിക്കാന്‍ ഒരു ശരീരം അങ്ങനെയാണ് ഞാന്‍ എന്നെ കാണുന്നത്; മകള്‍ പോയതോടെ ഒറ്റപ്പെട്ടെന്ന് ശ്രീദേവി ഉണ്ണി

ആ സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരുപാട് വിഷമിച്ചു. അതില്‍ സൗന്ദര്യയുടെ മുഖത്ത് കാല്‍ വയ്ക്കുന്ന സീനൊക്കെയുണ്ട്. അതൊക്കെ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് തന്നെ തേടി എത്തിയത് താരം പറഞ്ഞു.

നദിയ , സുഹാസിനി തുടങ്ങിയ നടിമാരുടെ കരിയറിന്റെ മികച്ച സമയത്ത് ഞാന്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു. തമിഴില്‍ ശ്രദ്ധിക്കപ്പെടാതെയാണ് ഞാന്‍ തെലുങ്കിലേക്ക് പോയത്. അന്ന് ഞാന്‍ നല്ല പെര്‍ഫോമന്‍സ് ഒന്നും കാഴ്ച വെച്ചില്ല രമ്യ കൃഷ്ണന്‍ പറഞ്ഞു.


അതേസമയം താനും കൂടി ഭാഗമായി ബാഹുബലി ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. രാജമൗലിക്ക് ഒഴിച്ച് ആരും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ഞാന്‍ ആ കഥാപാത്രം വേണ്ടെന്നുവച്ചിരുന്നു. പിന്നീട് ആ തീരുമാനം മാറ്റി. ചിത്രം ഇറങ്ങിയപ്പോള്‍ ഇത്രയും വലിയൊരു സിനിമയെയാണോ ഞാന്‍ ആദ്യം വേണ്ടെന്നുവച്ചതെന്ന് തോന്നി രമ്യ കൃഷ്ണന്‍ തുറന്നു പറഞ്ഞു.

അതേസമയം തമിഴ് , തെലുങ്ക് , കന്നഡ , മലയാളം , ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 260 ലധികം സിനിമകളില്‍ രമ്യ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട് . നാല് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ , മൂന്ന് നന്ദി അവാര്‍ഡുകള്‍ , തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് സ്‌പെഷ്യല്‍ പ്രൈസ് എന്നിവ രമ്യ നേടിയിട്ടുണ്ട് . മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി. ബാഹുബലിയിലെ രണ്ട് തുടര്‍ ഭാഗങ്ങളിലെയും അഭിനയത്തിന് രമ്യ കൃഷ്ണന്‍ അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടി .

 

Advertisement