ഇന്ന് ആരാധകരേറെയുള്ള ഡാന്‍സേഴ്‌സ് ആണ് റംസാനും ദില്‍ഷയും. ഇരുവരും റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതരായി മാറിയത്. ഇതിന് പിന്നാലെ ബിഗ് ബോസിലും എത്തിയിരുന്നു.
ബിഗ് ബോസ് സീസണ്‍ നാലിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ ദില്‍ഷയും റംസാനും തങ്ങള്‍ ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്.
നിമിഷനേരം കൊണ്ടാണ് പലതും വൈറലായി മാറിയത്. ഇതിന് പിന്നാലെ റംസാനും ദില്‍ഷയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
മിക്ക പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നതും ആരാധകര്‍ക്കിടയില്‍ സംശയത്തിനിടയാക്കിയിരുന്നു. ഇപ്പോഴിതാ പ്രണയവാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റംസാനും ദില്‍ഷയും.
ഒരു കല്യാണത്തിന് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് വിവാഹത്തെ കുറിച്ച് ചോദിച്ചത്. എന്നും ഇങ്ങനെ നടന്നാല് മതിയോ എന്നായിരുന്നു ചോദ്യം. പിന്നെ എന്തുചെയ്യണമെന്നായിരുന്നു റംസാന്റെ മറുപടി. ഒരു കല്യാണമൊക്കെ കഴിക്കേണ്ടേ എന്നു ചോദിച്ചപ്പോള്‍ ടെഫ് ലൈഫൊക്കെ എന്തിനാണെന്നും ഇങ്ങനെ അങ്ങോട്ട് പോയാല്‍ പോരെ എന്നുമായിരുന്നു റംസാന്‍ പറഞ്ഞത്.
അക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായം ഇല്ലെന്നായിരുന്നു ദില്‍ഷയുടെ മറുപടി. പ്രണയവാര്‍ത്തകളില്‍ പ്രതികരിച്ച ദില്‍ഷ ഇതൊക്കെ കാണുമ്പോള്‍ ചിരി വരുന്നുണ്ടെന്നും തങ്ങള്‍ ഇതൊന്നും കാര്യമാക്കാറില്ലെന്നുമായിരുന്നു പറഞ്ഞത്.