മലയാള സിനിമയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വലിയ തിയറ്റർ ഹിറ്റായിരുന്നു 2018 എന്ന സിനിമ. വൻ താരനനിരയിൽ ജൂഡ് ആന്തണി ജോസഫ് സംവിധാനെ ചെയ്ത ചിത്രം 200 കോടിയാണ് തിയറ്ററിൽ നിന്നും കളക്ട് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം രാജ്യത്തിന്റെ ഒഫീഷ്യൽ ഓസ്‌കർ എൻട്രി കൂടിയാണ്. 2024ലെ മികച്ച ചിത്രത്തിനായി 2018 മത്സരിക്കും.
ഇതിനിടെ ചിത്രത്തിന് മറ്റൊരു അംഗീകാരവും കൂടി ലഭിച്ചിരിക്കുകയാണ്. മികച്ച ഏഷ്യൻ നടനുള്ള രാജ്യാന്തര പുരസ്‌കാരമാണ് ഈ ചിത്രത്തിലൂടെ ടൊവിനോ തോമസിനെ തേടിയെത്തിയിരിക്കുന്നത്. ഈ പുരസ്‌കരവുമായി നിൽക്കുന്ന നടൻ ടൊവിനോ തോമസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റുമായി എത്തിയ നടൻ രമേഷ് പിഷാരടിയും ചർച്ചകൾക്ക് വഴിയൊരുക്കി.
നല്ല ആണത്തമുള്ള ശില്പം എന്നുപറഞ്ഞായിരുന്നു പിഷാരടിയുടെ കമന്റ്. അലൻസിയറിന്റെ വിവാദ പ്രസ്താവനയെ പരാമർശിച്ചാണ് രമേഷ് പിഷാരടിയുടെ കമന്റ്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിലാണ് മികച്ച ഏഷ്യൻ നടനായി ടൊവിനോയെ തിരഞ്ഞെടുത്തത്. 2018 എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ഇന്ത്യയിൽ നിന്നും ഭുവൻ ബാം എന്ന നടൻ മാത്രമാണ് മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയിൽ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടൻ കൂടിയാണ് ടൊവിനോ.
2018ലെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ പുരസ്‌കാരത്തെ പ്രിയപ്പെട്ടതാക്കുന്നതെന്നും ഇത് കേരളത്തിനുള്ള പുരസ്‌കാരമാണെന്നുമാണ് അവാർഡ് സ്വീകരിച്ച് ടൊവിനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.
ALSO READ- മോഡേണ്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്, പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍,വൈറല്‍
ഈ അവാർഡ് ശില്പവുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ടൊവിനോയുടെ ഈ പ്രതികരണം. ഇതിന് താഴെയാണ് നല്ല ആണത്തമുള്ള ശില്പംഎന്ന് രമേഷ് പിഷാരടി കമന്റ് ചെയ്തത്. അതേസമയം, സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പെടെയുള്ളവർ ടൊവിനോയുടെ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ വർഷാവർഷങ്ങളിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാർഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. ഈ വേദിയിലാണ് കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം രമേഷ് പിഷാരടുയെ പ്രതികരണത്തിന് കാരണമായ സംഭവം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു നടന്നത്. വിവാദ പരാമർശങ്ങളുമായാണ് അലൻസിയർ രംഗത്തെത്തിയത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.
അപപ്ൻ സിനിമയിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പരാമർശമാണ് പിഷാരടിക്ക് ലഭിച്ചത്. പുരസ്‌കാരമായ സ്വർണ്ണം പൂശിയ പ്രതിമ ൽകണമെന്നും 25000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയർ പറഞ്ഞിരുന്നു.
‘എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങൾക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യർത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യൽ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാർഡൊക്കെ എല്ലാവർക്കും കൊടുത്തോളു, സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ അവാർഡ് തരണം. ഈ പെൺപ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തും’- എന്നായിരുന്നു അലൻസിയർ പറഞ്ഞത്.