മമ്മൂട്ടി അത് കുഞ്ചന് കൊടുത്തു; അതുകൊണ്ട് ആർക്കും പ്രയോജനമില്ലാതായി, തനിക്കാണ് കിട്ടിയിരുന്നതെങ്കിലെന്ന് മണിയൻപിള്ള രാജു ചേട്ടൻ പറയുമെന്ന് പിഷാരടി

295

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അദ്ദേഹം അഭിനയത്തിന്റെ കാര്യത്തിൽ മാത്രമ്ല ജീവിത ശൈലിയുടെ കാര്യത്തിലും മലയാളികൾക്ക് മാതൃകയാണ്. 70 പിന്നിട്ടിട്ടും മമ്മൂട്ടിയുടെ സൗന്ദര്യത്തിനോ ആരോഗ്യത്തിനോ ഒരു കോട്ടവും തട്ടിയിട്ടില്ല. കൃത്യമായ വ്യായാമവും ഭക്ഷണരീതികളും കൂടാതെ ദുശീലങ്ങളില്ലാത്ത ജീവിതവുമാണ് താരത്തിന്റെ തിളങ്ങുന്ന ആരോഗ്യത്തിന് പിന്നിൽ.

ഇപ്പോഴിതാ മമ്മൂട്ടിക്ക് മദ്യപാന ശീലമില്ലാത്തതുകൊണ്ട് ലഭിച്ച മദ്യക്കുപ്പി നടൻ കുഞ്ചന് സമ്മാനിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് രമേഷ് പിഷാരടി. മമ്മൂട്ടി കൊടുത്ത മദ്യകുപ്പി വർഷങ്ങളായി കുഞ്ചൻ സൂക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേഷ് പിഷാരടി പറയുന്നു.

Advertisements

35 വർഷങ്ങൾ മുമ്പ് ലഭിച്ച റോയൽ സല്യൂട്ട് മദ്യക്കുപ്പി മമ്മൂട്ടി മദ്യപിക്കാത്തതുകൊണ്ടാണ് കുഞ്ചന് കൊടുത്തതെന്നും ഇന്നും അദ്ദേഹം അത് പൊട്ടിക്കാതെ സൂക്ഷിക്കുകയാണെന്നും പിഷാരടി പറഞ്ഞു. അമൃത ടി.വിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പരിപാടിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ- ലാലേട്ടനെ മോശം പറഞ്ഞാൽ വഴക്കുണ്ടാക്കും; വല്യേട്ടനാണ് മമ്മൂക്ക; ഷോകൾക്ക് വരുമ്പോൾ അവനെ വിളിക്ക് എന്ന് ദിലീപേട്ടൻ പറയും; താരങ്ങളെ കുറിച്ച് മിഥുൻ രമേശ്

മമ്മൂക്കക്ക് വർഷങ്ങൾക്ക് മുമ്പ് ആരോ റോയൽ സല്യൂട്ടിന്റെ കുപ്പി കൊണ്ടുകൊടുത്തു. മമ്മൂക്ക കുടിക്കില്ല. മമ്മൂക്ക കുടിക്കാത്ത ആളായതുകൊണ്ട് കുഞ്ചൻ ചേട്ടന് അത് കൊടുത്തു. റോയൽ സല്യൂട്ട് നല്ല വിലയുള്ള സാധനമാണ്. മദ്യത്തിന് പഴകുംതോറും വില കൂടും.

എന്നാൽ, അത് കുഞ്ചന് കൊണ്ടുകൊടുത്തതുകൊണ്ട് ഒരു പ്രയോജനമില്ലാതെ പോയി, എനിക്ക് തന്നിരുന്നെങ്കിൽ അടിക്കാമായിരുന്നു എന്ന് മണിയൻപിള്ള രാജു ചേട്ടൻ പറയും. എപ്പോഴും പരാതിയാണെന്നാണ് രമേഷ് പിഷാരടി തമാശയോടെ പറയുന്നത്.

ALSO READ-ദാരിദ്ര്യമായിരുന്നു; കയ്യിൽ പൈസയില്ലാതെ റെയിൽവേ സ്‌റ്റേഷനിൽ നിന്നപ്പോൾ സഹായവുമായി എത്തിയത് അർജുൻ; മറക്കാനാകാത്ത അനുഭവം പറഞ്ഞ് ബാബുരാജ്

മമ്മൂട്ടി തനിക്ക് അന്നത്തെ വില കൂടിയ മദ്യമാണ് തന്നതെന്ന് കുഞ്ചനും പറഞ്ഞു. ‘കോസ്റ്റ്ലിയസ്റ്റ് ഡ്രിങ്കാണ്. അതിന്റെ പേര് തന്നെ റോയൽ സല്യൂട്ട് എന്നാണ്. അദ്ദേഹം കുടിക്കാത്തതുകൊണ്ട് എനിക്ക് സമ്മാനിച്ചു. ആ ബോട്ടിൽ താൻ ഇപ്പോഴും സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. 35 വർഷമായി ഞാനത് പൊട്ടിച്ചിട്ടില്ല. ഇതുവരെയും പൊട്ടിച്ചിട്ടില്ല’, കുഞ്ചൻ പറയുന്നു.

അതേസമയം, സംസാരവും വേഷവിധാനങ്ങളും കണ്ട് ചില ആളുകൾ കുഞ്ചൻ ആംഗ്ലോ ഇന്ത്യനാണെന്ന് വിചാരിച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു. പിന്നെ അന്നത്തെ കാലത്ത് ചില തൊപ്പിയും ഷർട്ടും അകത്ത് ഒരു ബനിയനും പുറത്തൊരു സാധനവുമുണ്ട്. ചുമ്മാ ഒരു കളം കളം ഷർട്ടും പാന്റും ഇട്ടിട്ട് കാര്യമില്ലല്ലോ. അങ്ങനെ ഒരു സ്റ്റൈലൈസ്ഡ് നടപ്പൊക്കെ ഉണ്ടായിരുന്നെന്നും പറയുന്നു.

കൂടാതെ, താനൊക്കെ ചെറുപ്പത്തിൽ കേൾക്കുന്ന ആദ്യത്തെ ബ്യൂട്ടിപാർലർ കുഞ്ചേട്ടന്റെ ഭാര്യ ശോഭ ചേച്ചിയുടേതായിരുന്നു. ഇപ്പോൾ ഇത് എല്ലായിടത്തുമുണ്ടല്ലോ. കുഞ്ചേട്ടന്റെ ഭാര്യ ബ്യൂട്ടിഷനാണെന്ന് പറയുന്നതല്ലാതെ കേരളത്തിൽ അന്ന് വേറെ ഒരു ബ്യൂട്ടീഷനില്ലായിരുന്നുവെന്നും രമേഷ് പിഷാരടി പറയുന്നു.

Advertisement