2008 ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് രമേഷ് പിഷാരടി. സിനിമ.ിലേക്ക് എത്തുന്നതിന് മുമ്പ് താരം കൊച്ചിന്‍ സ്റ്റാലിയന്‍സ് എന്ന സലീം കുമാറിന്റെ മിമിക്രി ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പിഷാരടി ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമേ സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച താരമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ പങ്ക് വെക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ നിമിഷനേരങ്ങള്‍ക്കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.
ഇപ്പോഴിതാ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സുരേഷ് ഗോപിയെന്ന വ്യക്തി ഈ ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളൂവെന്നും അത് അദ്ദേഹത്തിനോട് തന്നെയാണെന്നും രമേഷ് പിഷാരടി പറയുന്നു.
അദ്ദേഹം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ പലപ്പോഴും തിരിച്ചടിയാവുന്നുണ്ട്. വേറെ ആര്‍ക്കും തന്നെ അദ്ദേഹം ഉപദ്രപം ചെയ്തിട്ടില്ലെന്നും നല്ലൊരു മനസ്സിനുടമയാണ് സുരേഷേട്ടനെന്നും ഒത്തിരി പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.
നല്ല ഒരു മനുഷ്യന്‍ എന്നതിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ പറയാന്‍ താനാളല്ലെന്നും രാഷ്ട്രീയമൊക്കെ ഓരോരുത്തരുടെയും വിശ്വാസമാണെന്നും പിഷാരടി പറയുന്നു.