മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.
മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.
കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വന്ഡ എന്ന ചിത്രവും രമേഷ് ഒരുക്കി.
ഇപ്പോഴിതാ താൻ മമ്മൂട്ടിയുടെ കൂടെ സദാ നടക്കുന്നത് കാരണം കേൾക്കുന്ന പഴികളെ കുറിച്ച് സംസാരിക്കുകയാണ് പിഷാരടി. താൻ സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയാണ് മമ്മൂട്ടിയുടെ കൂടെ നടക്കുന്നതെന്ന പ്രചാരണങ്ങൾക്കാണ് പിഷാരടി മറുപടി നൽകുന്നത്.
അതേസമയം, മമ്മൂട്ടിയെ വെച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ പോലും താൻ അഭിനയിച്ചിട്ടില്ലെന്ന് പറയുകയാണ് രമേശ് പിഷാരടി പറഞ്ഞു. മമ്മൂട്ടി തന്നോട് അഭിനയിക്കാൻ പറഞ്ഞിരുന്നെങ്കിലും താൻ അത് ചെയ്തില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മമ്മൂക്കയുടെ കൂടെ അവസരം കിട്ടാൻ നടക്കുന്നു എന്ന് പറയുന്നവരുമുണ്ട്. അദ്ദേഹത്തെ വെച്ച് ഡയറക്ട് ചെയ്ത സിനിമയിൽ പോലും താനഭിനയിച്ചിട്ടില്ല. അദ്ദേഹം ആ വേഷം വേണമെങ്കിൽ നീ ചെയ്‌തോ എന്ന് പറഞ്ഞിട്ടും താൻ ചെയ്തിട്ടില്ല. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ചെയ്ത രണ്ട് പടത്തിലും താനഭിനയിച്ചിട്ടില്ല. സിബിഐ സിനിമ മാറ്റി നിർത്തിയാൽ വേറെ ഒരു മമ്മൂട്ടി പടത്തിലും താനില്ല. അതിൽ എട്ടോളം പടം ഉണ്ട്. അവസരം കിട്ടാൻ ഇങ്ങനെ നടക്കുന്നു എന്നൊക്കെ പറയുന്നത് ഇവർക്ക് അതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് പിഷാരടി പറയുന്നു.
മമ്മൂട്ടി വലിയൊരു മനുഷ്യനാണ്. ഇന്ത്യ മുഴുവൻ ആദരിക്കുന്ന, ഇന്ത്യയിലുള്ള ഏത് ഇൻഡസ്ട്രിയൽ പോയാലും വളരെ ബഹുമാനത്തോടു കൂടി കാണുന്ന ഒരാളാണ്. എന്തോ കാരണം കൊണ്ട് തനിക്കൊരു മാർജിൻ ഇങ്ങോട്ട് നീട്ടി വരച്ചു തന്നു. അത് ഗംഭീരമായി സന്തോഷത്തോടുകൂടി ഒരു അവാർഡ് കിട്ടിയ പോലെ ആസ്വദിക്കുന്നു. അതിനെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ പോലും തനിക്കിഷ്ടമല്ലെന്നാണ് പിഷാരടി പറഞ്ഞത്.
സൗഹൃദം എന്ന് പറഞ്ഞാൽ തോളിൽ കയ്യിടുകയും ഒക്കെ ചെയ്യണം. തനിക്ക് അദ്ദേഹത്തോടുള്ളത് സ്‌നേഹവും ബഹുമാനവും ആണ്. അദ്ദേഹത്തിന് തന്നോട് ഉണ്ടാവുക സ്‌നേഹവും പരിഗണനയും ആണെന്നും പിഷാരടി വ്യക്തമാക്കി.