മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.
മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.
കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വന്ഡ എന്ന ചിത്രവും രമേഷ് ഒരുക്കി.
ഇപ്പോഴിതാ താൻ എന്നാൽ താൻ സിനിമയ്ക്കായി ആരോടും അവസരം ചോദിക്കാറില്ല എന്നാണ് രമേശ് പിഷാരടി പറയുന്നത്. പലർക്കും സിനിമ അവസരം നൽകുന്നത് പലവിധത്തിലാണെന്നും താരം വ്യക്തമാക്കി.
പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ: ‘പലരും വ്യത്യസ്തരാണ്. നടൻ ജയസൂര്യ സിനിമയുടെ പിന്നാലെ നടന്നിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ന്നൊൽ സലിംകുമാറിനെ വീട്ടിലിരിക്കുമ്പോൾ വിളിച്ച് അഭിനയിപ്പിക്കുകായയിരുന്നു’- മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
നമുക്ക് ഇതിനൊന്നും കോമൺ നിയമങ്ങൾ ഇല്ല. ഓരോർത്തർക്കും ഓരോ രീതിയാണ്. ഞാൻ അധികം ആരോടും ചോദിക്കാറുമില്ല, എനിക്ക് വരാറുമില്ല. എല്ലാവർക്കും അറിയാമല്ലോ ഞാൻ ഇവിടെയുണ്ടെന്ന്. എന്തായാലും വരും. എല്ലാവർക്കും അത് വ്യത്യസ്തമാണ്- എന്നാണ് രമേഷ് പിഷാരടിയുടെ വാക്കുകൾ.
മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ട്. ഏതാണ് പടം എന്ന് പോലും അറിയാത്ത സിനിമകൾ വരുന്നുണ്ട്. ഇടയ്‌ക്കൊക്കെ ഓരോ സിനിമകൾ എന്നെ തേടി വരും, എനിക്ക് പറ്റുന്നതൊക്കെ ഞാൻ ചെയ്യുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.