ആരാധകർ ഏറെയുള്ള താരമാണ് രമേശ് പിഷാരടി. ഇദ്ദേഹത്തിന്റെ രസകരമായ കൗണ്ടർ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. പ്രേക്ഷകർക്ക് മാത്രമല്ല സിനിമാതാരങ്ങൾ പോലും ഇത് നന്നായി ആസ്വദിക്കാറുണ്ട്. എന്ത് ചോദിച്ചാലും അതിന് വ്യത്യസ്തമായ തരത്തിലായിരിക്കും രമേശ് പിഷാരടി മറുപടി പറയുക. അതുപോലെ തന്നെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും എല്ലാം തുറന്നു പറയാൻ ഇദ്ദേഹത്തിന് ഒരു മടിയുമില്ല.
എന്നാൽ രാഷ്ട്രീയത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിൽ താൻ ആരെയും വിലയിരുത്താറില്ല എന്ന് പിഷാരടി പറയാറുണ്ട്. ഇപ്പോഴിതാ തൻറെ പുതിയ അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ചും നടൻ സുരേഷ് ഗോപിയെ കുറിച്ചാണ് ഇദ്ദേഹം പറഞ്ഞത്.
സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളൂ, അത് അദ്ദേഹത്തോട് മാത്രമാണ് പിഷാരടി പറയുന്നത്. സുരേഷേട്ടൻ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികൾ ഉണ്ടാകുന്നത്. വേറെ ആർക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല എല്ലാവരെയും സഹായിച്ചിട്ടെയുള്ള രമേഷ് പിഷാരടി പറഞ്ഞു.
രാഷ്ട്രീയം എന്നത് ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാൻ കഴിയില്ല. നല്ലൊരു മനുഷ്യനാണ് എന്നാൽ ആളുകളുടെ വ്യക്തിത്വത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ പറയാൻ ഞാൻ ആളല്ല എന്ന് രമേശ് പിഷാരടി.
മമ്മൂക്കയുമായുള്ള ബന്ധം സൗഹൃദമാണെന്ന് അധികാരത്തോടെ എനിക്ക് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തോട് എനിക്കുള്ളത് സ്നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തിന് എന്നോടുള്ളത് സ്നേഹവും പരിഗണനയുമാണ്. എന്നിലേക്കുള്ള അദ്ദേഹത്തിന്റെ പരിഗണന അല്പം നീട്ടി വരച്ചു എന്നാണ് എന്റെ വിശ്വാസം.
മമ്മൂക്കയ്ക്ക് എന്താണ് എന്നോട് ഒരു പ്രത്യേക താത്പര്യവും, ഇഷ്ടവും എന്ന് പലരും ചോദിച്ചിട്ടുണ്ട്. സത്യത്തില്‍ എനിക്കത് അറിയില്ല. എന്താണെന്ന് ഞാന്‍ അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ സ്നേഹവും അടുപ്പവും എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ് രമേശ് പിഷാരടി പറഞ്ഞു.