ഹാസ്യ പരിപാടികളിൽ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ നടനാണ് രമേഷ് പിഷാരടി. മിനി സ്‌ക്രീനിലുടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. 2007 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ നസ്രാണി എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടിയുടെ രംഗപ്രവേശം. അന്ന് ചെറിയ വേഷത്തിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
ഇപ്പോഴിതാ രമേഷ് പിഷാരിയുടെ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂട്യൂബ് ചാനലായ ജാങ്കോ സ്‌പേസിന് നല്കിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തൽ. സ്വന്തം ഭാര്യയുടെ സാന്നിധ്യത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിച്ചതിനെ കുറിച്ചാണ് നടൻ മനസ്സ് തുറക്കുന്നത്.
അന്ന് മഞ്ജു വാര്യരെ കാണാൻ വേണ്ടിയാണ് ഭാര്യ സൗമ്യ ലൊക്കേഷനിലേക്ക് എത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;ചിത്രത്തിലെ എന്റെ ഇന്റിമസി സീൻ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു. ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട് ആ ദിവസം തന്നെ അവൾ അവിടെ വന്നു. സംവിധായകൻ ചാർട്ട് ചെയ്തത് ആ സീനായിരുന്നുവെന്ന് ഞാനും അറിഞ്ഞില്ല.
ആ ഇന്റിമസി സീൻ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജു വാര്യരുടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. മഞ്ജുവിനെ കാണാൻ വേണ്ടിയായിരുന്നു മക്കൾക്കൊപ്പം എത്തിയത്. അന്നായിരുന്നു എനിക്ക് ആ സീനിന്റെ ഷൂട്ടുള്ളത്’;പണ്ടൊക്കെ നമ്മൾ ഒരു പ്രേഗ്രാമിന് പോകുമ്പോൾ നാട്ടിൽ നിന്നുളള കൂട്ടുകാരൻ ആ പരിപാടി കണ്ടാൽ പൊളിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അത് പോലെയായിരുന്നു ഇതും. കൃത്യം ആ ദിവസം തന്നെ അവർ വന്നു.
ഭാര്യയുണ്ടായിട്ടും ആ സീൻ സുഖമായി എടുക്കാൻ അന്നെനിക്ക് കഴിഞ്ഞു. ഭാര്യയെ നോക്കുമ്പോൾ അവളും കൂളായിരുന്നു. പ്രശ്‌നം ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ അന്ന് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ലെന്നും’ നടൻ കൂട്ടിച്ചേർത്തു. പിഷാരടിയ്ക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ. എന്നിവരാണ്് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.