മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.
ഇപ്പോഴിതാ മമ്മൂട്ടിയും ആയുള്ള സൗഹൃദത്തെ കുറിച്ചാണ് രമേഷ് പിഷാരടി പറയുന്നത്. മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന് പേരിട്ട് വിളിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. തോളത്ത് കയ്യിട്ടൊക്കെ നടക്കുന്നതാണ് സൗഹൃദം. എനിക്ക് അദ്ദേഹത്തോടുള്ളത് സ്‌നേഹവും ബഹുമാനവും ആണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ഉണ്ടാകുക സ്‌നേഹവും പരിഗണനയും ആണ്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ളൊരു മാർജിൻ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു.
Advertisements
നമ്മൾ കണ്ട, തിയറ്ററിൽ ആസ്വദിച്ച വലിയ ഹിറ്റുകളായിട്ടുള്ള പല സിനിമകൾ, ചരിത്രം, ഓർമകൾ, രാഷ്ട്രീയപരമായ ചർച്ചകൾ ഇതൊക്കെ നമുക്ക് അദ്ദേഹത്തോട് ചർച്ച ചെയ്യാൻ പറ്റും. ചില ട്രോളുകൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അവയെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് എന്നാണ് പിഷാരടി പറഞ്ഞത്.
Advertisement