വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് താര സുന്ദരിയാണ് നടി രാകുൽ പ്രീത്. തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യം കൂടി ആണ് രാകുൽ പ്രീത്.
ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധി ആഘോഷത്തിലാണ് രാകുൽ. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തടാകത്തിൽ മുങ്ങിക്കുളിക്കുകയാണ് താരം.
മൈനസ് 15 ഡിഗ്രി തണുപ്പിൽ ബിക്കിനി അണിഞ്ഞ് താരം മുങ്ങി കുളിക്കുന്ന ദൃശ്യങ്ങൾ കണ്ട് ആരാധകർ പോലും അമ്പരക്കുകയാണ്. എന്തിനാണ് ഇത്ര വലിയ ത്യാ ഗ മെന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, താൻ ക്രയോതെറാപ്പി പരീക്ഷിക്കുകയായിരുന്നുവെന്നാണ് രാകുൽ പറയുന്നത്. ഈ പ്രവർത്തിക്ക് സാക്ഷിയായി രാകുലിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. വിറപ്പിക്കുന്ന ഈ തണുത്ത കാലാവസ്ഥ വകവയ്ക്കാതെ താരം ബിക്കിനിയണിഞ്ഞ് കുളത്തിലിറങ്ങി മുങ്ങി നിവരുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.
രാകുൽ പൂളിലേക്ക് ഓടി ഇറങ്ങുന്നതും പൂളിൽ ഒന്ന് മുങ്ങി തിരികെ തന്റെ മുറിയിലേക്ക് തന്നെ ഓടി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്രയോതെറാപ്പി എന്ന ചികിത്സരീതിയാണ് താരം ഈ പരീക്ഷിക്കുന്നത്.
മൈനസ് ഡിഗ്രിയിലുള്ള വെള്ളത്തിൽ ഇറങ്ങിയാൽ ശരീരത്തിലെ അനാവശ്യമായി കോശങ്ങൾ ഇല്ലതാക്കാൻ സാധിക്കുന്നതാണെന്നാണ് ക്രയോ തെറാപ്പി പറയുന്നത്. മിക്ക സെലിബ്രിറ്റികളും തങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനായി ഈ തെറാപ്പി ചെയ്യാറുണ്ട്.
രാകുലിന്റെ റിലീസായ അവസാന ചിത്രം ഛാത്രിവാലിയാണ്. തമിഴ് ചിത്രം അയലാനിൽ ശിവ കാർത്തികേയന്റെ നായികയായി താരമെത്തുന്നുമുണ്ട്. കമൽ ഹസൻ ശങ്കർ ചിത്രം ഇന്ത്യൻ 2ലും രാകുൽ പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം.ാേ