വിവാഹമോചനം നേടിയത് അമല പോളുമായുള്ള വിവാഹത്തിന്: രാക്ഷസന്‍ നായകന്‍ വെളിപ്പെടുത്തുന്നു

28

തമിഴ് ചിത്രം രാക്ഷസന്‍ ഹിറ്റായി തീയറ്ററുകളില്‍ മുന്നേറുമ്പോഴാണ് നായകന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനാകാന്‍ പോകുന്ന വിവരം അറിയിക്കുന്നത്.

Advertisements

ആരാധകര്‍ ഏറെ വിഷമത്തോടെയാണ് ഈ വിവരം കേട്ടത്. വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ സിനിമയിലെ നായിക അമലപോളും വിഷ്ണു വിശാലും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചു.

ഇതിനോട് ഏറെ വൈകാരികതയോടെ പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു. എന്ത് അസംബന്ധ വാര്‍ത്തയാണിത്. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും ഒരു കുടുംബവും ജീവിതവുമുണ്ട്. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറൂ. വാര്‍ത്തകള്‍ക്ക് വേണ്ടി ഇങ്ങനെയൊന്നും എഴുതരുത് എന്നാണ് വിഷ്ണു കുറിച്ചത്.

2016ല്‍ സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹബന്ധം അമലപോള്‍ വേര്‍പെടുത്തിയിരുന്നു. രാക്ഷസന്റെ വിജയാഘോഷങ്ങള്‍ക്കിടയിലാണ് വിഷ്ണു തന്റെ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്.

താനും ഭാര്യ രജിനിയും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും ഇപ്പോള്‍ തങ്ങള്‍ നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണെന്നുമാണ് വിഷ്ണു ട്വിറ്ററിലൂടെ അറിയിച്ചത്.

വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി നിലകൊള്ളുമെന്നും വിഷ്ണു പറഞ്ഞിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.

Advertisement