ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

127

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഗോപിക അനിലിന്റെ വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു. ഗോവിന്ദ് പത്മസൂര്യയെയാണ് താരം വിവാഹം കഴിച്ചത്. വലിയ ആഘോഷത്തോട് കൂടി തന്നെ ആയിരുന്നു വിവാഹം നടന്നത്. സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ അഞ്ജലി ആയിട്ടാണ് ഗോപിക എത്തിയത്. അതേ സമയം ഏകദേശം സാന്ത്വനം കഴിയുന്ന സമയത്ത് തന്നെ ആയിരുന്നു ഗോപികയുടെ വിവാഹം. സീരിയലിന്റെ ലാസ്റ്റ് ഷൂട്ടിൽ കൂട്ടക്കരച്ചിൽ ആയിരുന്നു ലൊക്കേഷനിൽ വച്ച്. ഇതിൽ അപ്പു ആയിട്ട് എത്തുന്നത് രക്ഷാരാജായിരുന്നു. ഇപ്പോഴിതാ രക്ഷ ഗോപിക യെ കുറിച്ചാണ് പറയുന്നത്.

Advertisements

നമ്മുടെ സാന്ത്വനം ഫാമിലിയിലെ അടുത്ത ഒരാളുടെ വിവാഹമാണ് ഇപ്പോൾ കഴിഞ്ഞത്. വിവാഹം അടിപൊളിയായി കഴിഞ്ഞു.

സാന്ത്വനം സീരിയൽ തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിലെ അപ്‌സരയുടെ വിവാഹം കഴിഞ്ഞു. പിന്നെ എന്റെ വിവാഹം ആയിരുന്നു. ഫീമെയിൽ ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ് പിന്നെ കല്യാണം കഴിക്കാൻ ഉണ്ടായിരുന്നത്. അത് ഗോപികയാണ്. സാന്ത്വനം ക്ലൈമാക്‌സിനോട് അടുക്കുമ്പോൾ തന്നെ അവളുടെ വിവാഹവും ഫിക്‌സ് ചെയ്തു. ഭയങ്കര സന്തോഷം. നമ്മുടെ ഫാമിലിയിലെ ഒരാൾ ജീവിതത്തിലെ അടുത്ത സ്റ്റെപ്പിലേക്ക് ആണ് കടക്കുന്നത്. ഗോപികയുടെ വിവാഹത്തിന് വന്നപ്പോൾ തന്നെ സാന്ത്വനം ഫാമിലിയിലെ എല്ലാവരെയും കാണാൻ പറ്റി.

ഗോപികക്കും ജിപി ചേട്ടനും ഹാപ്പി മാരീഡ് ലൈഫ്. നേരത്തെ ഗോപിക പറഞ്ഞു ഈ വിവാഹാലോചനയെ കുറിച്ച്. രണ്ടുപേരും നല്ല മാച്ചാണ്. ഗോപിക നല്ല ഫ്രണ്ട്ലി ആണ്. നമ്മൾ ഇതിലുള്ള എല്ലാവരും ഒരു ഫാമിലി പോലെയാണ്. വിവാഹത്തിനുവേണ്ടി ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാൻ പറ്റുന്ന മെൻറലി ഉള്ള അവസ്ഥയിലായിരുന്നില്ല. ഞങ്ങളെല്ലാവരും സാന്ത്വനം എന്ന ഫാമിലി മിസ്സ് ചെയ്യുന്നതിന്റെ ഫീലിംഗിൽ ആയിരുന്നു രക്ഷ വീഡിയോയിൽ പറഞ്ഞു .

Advertisement