രാജ് കുന്ദ്രയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് പൂർണവിവസ്ത്രയായി ലൈവിൽ എത്തിയ നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

95

നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ നീലചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ഗഹന വസിഷ്ട് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പൂർണവിവസ്ത്രയായി എത്തിയ നടിയുടെ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

യാതൊരു വസ്ത്രവും ധരിക്കാതെ എത്തിയെങ്കിലും അത് മോശമാണെന്ന് ആരും പറയില്ല എന്ന് താരം വ്യക്തമാക്കി. എന്നാൽ വസ്ത്രം ധരിച്ചാൽ ചില ആളുകൾ ആണെന്ന് പറയും. ഇതാണ് കാപട്യം എന്ന് ഗഹന കുറിച്ചു. കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 15 ലക്ഷം രൂപയാണ് മുംബൈപോലീസ് കൈക്കൂലി ആവശ്യപ്പെട്ടത് എന്ന് താരം ഇതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Advertisements

ALSO READ

18ാം വയസ്സിലാണ് താൻ ബൈസെക്ഷ്യൽ ആണെന്ന് സണ്ണി തിരിച്ചറിഞ്ഞത് ; സിനിമയിൽ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന താരം സണ്ണി ലിയോൺ ആയത്! കഥ ഇങ്ങനെ

ഇത് കൂടാതെ രാജ് കുന്ദ്രയ്ക്കും ഏക്താ കപൂറിനും എതിരെ മൊഴി നൽകാൻ പോലീസ് ശക്തമായി നിർബന്ധിസിച്ചിരുന്നു എന്നും താരം ആരോപിച്ചു. നടിയും മോഡലുമായ ഗഹന വസിഷ്ടിനെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഗഹനയോട് കൈക്കൂലി നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു മാസത്തിനു ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. ഇതിനിടയിൽ മൂന്നാമതൊരു കേസിൽ കൂടി താരത്തിനെ പ്രതി ചേർത്തിട്ടുണ്ട് പോലീസ്.

രാജ് കുന്ദ്രയുടെ നിർമ്മാണത്തിൽ ഹോട്ട്‌സ്‌പോട്ട് എന്ന ആപ്പ് വഴി പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന ഗഹന വസിഷ്ട് സമ്മതിച്ചിരുന്നു. എന്നാൽ അവയൊന്നും നീലച്ചിത്രം അല്ലെന്ന് വ്യക്തമാക്കുകയാണ് താരം. രാജ് കുന്ദ്ര നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നീല ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് പല താരങ്ങളും പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് ഗഹന വസിഷ്ട് തുറന്നടിച്ചു. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് അഭിനയിച്ചതെന്നും ഗഹന കൂട്ടിച്ചേർത്തു. ജൂലൈ 19നാണ് നീലചിത്രങ്ങൾ നിർമ്മിച്ചതിന് ശിൽപാ ഷെട്ടിയുടെ ഭർത്താവായ വ്യവസായ പ്രമുഖൻ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് രാജ് കുന്ദ്ര.

ALSO READ

‘കേശു ഈ വീടിന്റെ നാഥനി’ലെ ദിലീപ് ആലപിച്ച ‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി ; രചനയും സംഗീതവും നാദിർഷ : വീഡിയോ കാണാം

കേസിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിരുന്നെങ്കിലും വീണ്ടും കേസിൽ കുടുക്കുമോ എന്ന് ഭയന്ന് താരം ഹാജരായില്ല. മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് എന്നും താരം പറഞ്ഞു. പൂർണ വിവസ്ത്രയായി ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോയിൽ എത്തിയത് പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ തന്നെയായിരുന്നു. എന്നാൽ ഒരാൾക്ക് പോലും അത് മോശമായി തോന്നിയില്ല. ചിത്രത്തിൽ വസ്ത്രം അണിഞ്ഞെത്തിയത് ആണ് അതായി മുദ്രകുത്തുന്നത്. താരം അതിനെ കുറിച്ച് പറയുന്നത് ഒരു പുസ്തകത്തിന്റെ പുറംഭാഗം കണ്ടിട്ട് അതിനെ ഒരിക്കലും വിലയിരുത്തരുത് എന്നാണ്.

Advertisement