‘രണ്ടാം സീസണിലെ താരവും നാലാം സീസണിലെ താരവും അപ്രതീക്ഷിതമായി കണ്ടപ്പോൾ!’; ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ!

63

തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ബിഗ് ബോസ് ഷോകൾ മാത്രം കണ്ട് പരിചയമുള്ള മലയാളികൾ ഇപ്പോൾ നാല് സീസണുകളായി മലയാളത്തിലും ബിഗ് ബോസ് കണ്ട് ആസ്വദിക്കുകയാണ്. മൂന്ന് സീസണുകളിൽ മാത്രമാണ് വിജയിയുണ്ടായിരുന്നത്. രണ്ടാം സീസൺ കൊവിഡ് മൂലം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനാൽ വിജയിയുണ്ടായിരുന്നില്ല. എന്നാൽ ഈ സീസൺ ഏറെ ചർച്ചയും വിവാദവുമൊക്കെ സൃഷ്ടിച്ചിരുന്നു. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസൺ നാലായിരുന്നുവെങ്കിലിം മറ്റ് സീസണുകളിലെ താരങ്ങൾക്കും ആരാധകർ ഒട്ടും കുറവല്ല.

ബിഗ് ബോസ് മലയാളം സീസൺ 4ലെ ടൈറ്റിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരായിരുന്നു ഫിനാലെയിൽ പങ്കെടുത്ത ആറ് മത്സരാർഥികൾ. പ്രേക്ഷകരുടെ വോട്ടിങിൽ ബ്ലെസ്ലിയെ മറികടന്ന് ദിൽഷ ടൈറ്റിൽ വിജയിയാവുകയായിരുന്നു. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറായി മാറുകയും ചെയ്തു.

Advertisements

20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസിൽ പങ്കെടുത്തത്. നാലാം ബിഗ് ബോസ് സീസണിൽ ഏറെ ആരാധകരെ ഉണ്ടാക്കിയ ഒരു താരമായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിക്കും റോബിനുമാണ് സീസൺ കഴിയുമ്പോഴും ആരാധകർ ഏറെ ആഘോഷിക്കുന്നവർ. റോബിൻ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ വിജയി ആയി മാറിയേനെ.

ALSO READ- ‘രാഷ്ട്രീയം നോക്കാതെ അച്ഛൻ പലരേയും സഹായിക്കുന്നുണ്ട്, അതിനെ പോലും മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും’; പ്രതികരിച്ച് ഗോകുൽ സുരേഷ്

ബ്ലെസ്ലി തുടക്കം മുതൽ നല്ല പ്രേക്ഷക പിന്തുണയോടെ ഗെയിം കളിച്ച് മുന്നേറി വന്ന മത്സരാർഥിയായിരുന്നു. റോബിനെ കൂടാതെ ഇതിന് മുമ്പത്തെ ഒരു സീസണിൽ സഹമത്സരാർഥിയോട് മോശമായി പെരുമാറിയതിന് പുറത്താക്കപ്പെട്ട ആദ്യ മത്സരാർത്ഥിയാണ് രജിത്ത് കുമാർ. സഹമത്സരാർഥിയായിരുന്ന രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനായിരുന്നു എഴുപത് ദിവസത്തോട് അടുത്തപ്പോൾ രജിത്ത് കുമാർ പുറത്തായത്.

ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച സോഷ്യൽമീഡിയയിൽ നിറയുകയാണ്. രണ്ടാം സീസണിലെ മത്സരാർഥിയായിരുന്ന രജിത്ത് കുമാറും നാലാം സീസൺ കഴിഞ്ഞതോടെ താരമായി മാറിയ ബ്ലെസ്ലിയുമാണ് കണ്ടുമുട്ടിയിരിക്കുന്നത്.

ALSO READ-വ്യക്തി ജീവിതം നിറയെ വിവാദങ്ങൾ, മൂന്ന് കുട്ടികൾ ഉള്ളയാളെ പ്രണയിച്ച് അയാളുടെ രണ്ടാം ഭാര്യയായി, സഹോദരിയുടെ മകനെ ദത്തെടുത്തു; നടി ജയപ്രദയുടെ യഥാർത്ഥ ജീവിതം

പത്തനാപുരത്ത് കഴിഞ്ഞ ദിവസം ബ്ലെസ്ലി ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാം സീസണിൽ മത്സരാർഥിയായിരുന്നപ്പോൾ രജിത്ത് കുമാറിനായിരുന്നു ആർമിയും ഫാൻസുമൊക്കെ ഒരുപാട് ഉണ്ടായിരുന്നത്.

ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ നാട്ടിലേക്ക് വന്നപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പോലും ലംഘിച്ച് വിമാനത്താവളത്തിൽ അടക്കം രജിത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നിലവിൽ നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി രജിത്ത് കുമാർ സജീവമാണ്. ബിഗ് ബോസ് കഴിഞ്ഞശേഷം വലിയ താരമാണ് ബ്ലെസ്ലി. ഓരോ ഉദ്ഘാടനത്തിനും മറ്റും ചെല്ലുമ്പോൾ ഗംഭീര വരവേൽപ്പാണ് ബ്ലെസ്ലിക്ക് ലഭിക്കുന്നത്.

Advertisement