മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിൻവെള്ളത്തിന്റെ സൂപ്പർ വിജയത്തോടെ രജിഷ വിജയൻ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പർതാരം ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിൽ കൂടിത്തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ രജിഷ വിജയന് സാധിച്ചിരുന്നു.
ഈ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും രജിഷയ്ക്ക് ലഭിക്കുക ഉണ്ടായി. ടെലിവിഷൻ അവതാരകയായ രജിഷ തന്റെ സിനിമ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിച്ചു. ഇപ്പോഴിതാ താരം സിനിമാ മേഖലയിൽ വിവേചന ംതാൻ നേരിട്ടിട്ടില്ലെന്ന് പറയുകയാണ്.
സിനിമാ ലോകത്ത് ഉള്ളവർക്ക് സമത്വത്തെപ്പറ്റി എല്ലാം കൃത്യമായ ധാരണയുണ്ട്. എല്ലാവരും എന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്നും രജിഷ പറഞ്ഞു.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് വലവിധത്തിലുള്ള വിവേചനങ്ങളും പ്രശ്‌നങ്ങളുമാണെന്ന ചർച്ച നടക്കുന്നതിനിടെയാണ് രജിഷ തന്റെ മനസ് തുറന്നിരിക്കുന്നത്.
എനിക്ക് ഇതുവരെ സിനിമയിൽ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. ജെൻഡറിന്റെ പേരിലോ മറ്റു കാര്യങ്ങൾ കൊണ്ടോ ഞാൻ മാറ്റി നിർത്തപ്പെട്ടിട്ടില്ല. എനിക്ക് സംഭവിച്ചില്ല എന്നു കരുതി മറ്റുള്ളവർക്ക് സംഭവിക്കുന്നില്ല എന്നല്ലെന്നും രജിഷ വിശദീകരിക്കുന്നു.
ഇപ്പോൾ സിനിമയിലുള്ള ആളുകൾ സമത്വത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ്. വളരെ മാന്യമായി മാത്രമേ എല്ലാവരും എന്നോട് പെരുമാറിയിട്ടുള്ളൂവെന്നും താരം ഏറ്വും പുതിയ അഭിമുഖത്തിൽ പറഞ്ഞു.
ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ലവ്ഫുളി യുവേഴ്‌സ് വേദ’ എന്ന സിനിമാണ് രജിഷയുടെ പുതിയ ചിത്രം. പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം കലാലയ ജീവിതവും പ്രണയവും വിദ്യാർഥി രാഷ്ട്രീയവും ഇടകലർന്ന കഥയാണെന്നാണ് റിപ്പോർട്ട്.