മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിൻവെള്ളത്തിന്റെ സൂപ്പർ വിജയത്തോടെ രജിഷ വിജയൻ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പർതാരം ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിൽ കൂടിത്തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ രജിഷ വിജയന് സാധിച്ചിരുന്നു.
ഈ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും രജിഷയ്ക്ക് ലഭിക്കുക ഉണ്ടായി. ടെലിവിഷൻ അവതാരകയായ രജിഷ തന്റെ സിനിമ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിച്ചു.
ഇപ്പോഴിതാ താരം അഭിനയിക്കുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പകലും പാതിരാവും എന്ന ഈ സിനിമയിൽ രജിഷയുടെ നായകനായി എത്തുന്നത് പ്രിയതാരം കുഞ്ചാക്കോ ബോബനാണ്.
താൻ ആദ്യമായാണ് കുഞ്ചാക്കോ ബോബനെ നേരിട്ട് കാണുന്നതെന്നും കൂടെ അഭിനയിക്കുന്നതെന്നും പറയുകയാണ് രജിഷ. ആദ്യമായി താരത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും രജിഷ പങ്കുവെക്കുന്നുണ്ട്.
കുട്ടിക്കാലത്ത് തനിക്ക് കുഞ്ചാക്കോ ബോബനോട് ഭയങ്കര ക്രഷായിരുന്നുവെന്നും നിറമാണ് താൻ ആദ്യമായി കണ്ട ചാക്കോച്ചൻ ചിത്രമെന്നും രജിഷ പറയുകയാണ്. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിലും കൂടെ അഭിനയിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും രജിഷ പറഞ്ഞു.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തൽ. ചെറുപ്പത്തിൽ ചാക്കോച്ചനോട് ഭയങ്കര ക്രഷായിരുന്നു. അന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. സ്‌കൂളിലൊക്കെ പഠിക്കുമ്പോഴാണ് സംഭവം. അനിയത്തിപ്രാവല്ല നിറമായിരുന്നു ഞാൻ ആദ്യം കണ്ട ചാക്കോച്ചന്റെ സിനിമയെന്നും രജിഷ പറയുന്നു.
മൂന്നാം ക്ലാസിലാണെന്ന് തോന്നുന്നു പഠിക്കുന്നത്. നിറത്തിലെ മിഴിയറിയാതെ എന്നുള്ള പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിലൊക്കെ പുള്ളിയെ കാണാൻ എന്ത് ഭംഗിയാണ്. ശരിക്കും എനിക്ക് ഭയങ്കര ഒരു ആരാധന തോന്നിയ അഭിനേതാവാണ് കുഞ്ചാക്കോ ബോബനെന്നും രജിഷ വെളിപ്പെടുത്തി.
തനിക്ക് ജീവിതത്തിൽ ആദ്യമായിട്ട് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിലും കൂടെ അഭിനയിക്കാൻ കഴിഞ്ഞതിലുമൊക്കെ ഒരുപാട് സന്തോഷമുണ്ട്. സെറ്റിൽ പ്രിയ ചേച്ചിയും മോനും വരാറുണ്ടായികുന്നു. അവൻ എന്റെ ബോയ് ഫ്രണ്ടാണെന്നാണ് ഞാൻ പറയുക. ചാക്കോച്ചൻ ഒരു മനുഷ്യനെന്ന നിലയിൽ ഭയങ്കര പാവമായിട്ടുള്ള ഒരാളാണെന്നും നടി പറയുന്നു.