മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സൂപ്പര്‍ വിജയത്തോടെ രജിഷ വിജയന് പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പര്‍താരം ധനുഷ് നായകനായ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിന് വെള്ളത്തില്‍ കൂടിത്തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ രജിഷ വിജയന് ഇതിനോടകം ഒത്തിരി സിനിമകള്‍ ചെയ്തു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് രജിഷ. ഒരു ഴോണറിലുള്ള സിനിമയില്‍ മാത്രം ഒതുങ്ങി പോകാതെ എല്ലാ സിനിമകളിലും അഭിനയിക്കുന്നുണ്ടെന്നും ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനാണെന്നും രജിഷ പറയുന്നു.
എന്ത് വേഷം കൊടുത്താലും വളരെ മനോഹരമായി അവതരിപ്പിക്കാന്‍ മമ്മൂക്കയ്ക്ക് കഴിയും. അദ്ദേഹത്തിന്റെ നന്‍പകല്‍ നേരത്തെ മയക്കം എ്ന്ന സിനിമ കണ്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും രജിഷ പറയുന്നു. പണ്ട് താന്‍ ആങ്കര്‍ ചെയ്ത പ്രോഗ്രാം വരെ അദ്ദേഹം കണ്ടിട്ടുണ്ടെന്നും ഇതിനൊക്കെ അദ്ദേഹത്തിന് സമയം എവിടുന്ന് കിട്ടുന്നുവെന്ന് മനസ്സിലാവുന്നില്ലെന്നും രജിഷ പറഞ്ഞു.