ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് രജനികാന്ത്. ലോകമെമ്പാടും ആരാധകരുള്ള താരം തന്റെ 72 ാം വയസ്സിലും ആരാധകരെ അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ തന്റെ സ്റ്റൈലും, ഡയലോഗ് ഡെലിവറിയും കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് ഇപ്പോഴും അസാമാന്യ കഴിവാണ്. താരത്തെ സ്ക്രീനിൽ കണ്ടാൽ പിന്നെ ആരാധകർ എല്ലാം മറക്കും.
മലയാള താരം മോഹൻലാലാകട്ടെ തെന്നിന്ത്യയിലെ ആരാധകരുടെയെല്ലാം ഹൃദയം കവർന്ന താരവും. താരത്തിന്റെ സിനിമകളുടെയെല്ലാം റിലീസ് ആരാധകർ ഉത്സവമാക്കാറുണ്ട്. ഇപ്പോഴിതാ, മോഹൻലാലും രജനികാന്തും ഒരുമിച്ചെത്തുകയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.
സിനിമയിലെ മറ്റു സൂപ്പർതാരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷിറോഫുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്.
ഇതിനിടെയാണ് അതിഥിതാരമായി മോഹൻലാലും എത്തുന്നുണ്ടെന്ന വാർത്ത വൈറലാകുന്നത്. അതേസമയം, ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. പചിത്രത്തിലെ ഒരു സീക്വൻസിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ പുറത്തെത്തിയത് തന്ന ആെരാധകരെ ആകാംക്ഷയിലാക്കുകയാണ്.
ഒരു സുപ്രധാന സംഘട്ടന രംഗത്തിൽ രജനികാന്തും മോഹൻലാലും പരസ്പരം ഏറ്റുമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നതാണ് അത്. ഈ രംഗത്തിൽ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് മോഹൻലാലും എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
ഈ സീക്വൻസ് നെൽസൺ ചിത്രീകരിക്കുന്നത് ജയിലിൽ വച്ചാണെന്ന് ചില തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമന്ന, സുനിൽ, ശിവരാജ് കുമാർ എന്നിവരും ഈ സീനിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറാകുന്നത്.
സിനിമയിൽ ചിത്രത്തിന്റെ പേരുപോലെ തന്നെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണൻ, വിനായകൻ തുടങ്ങിയവരും രജനിക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ഇത് അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.