വിജയിയുടെ രാഷ്ട്രീയ പ്രവേശനം , പ്രതികരിച്ച് രജനികാന്ത്

67

സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഈ അടുത്താണ് തമിഴ്നടൻ വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തൻറെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചു.

Advertisements

ഇതിന് പിന്നാലെ നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ 2026 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിയുടെ നീക്കം എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂപ്പർതാരം രജനികാന്തിൻറെ പ്രതികരണം ഇതിനകം വന്നിട്ടുണ്ട്. എക്‌സിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വിമാനതാവളത്തിൽ വച്ചാണ് രജനി ഇതിനോട് പ്രതികരിക്കുന്നത്.

also read
രാമായണം സിനിമയില്‍ നിന്നും സായി പല്ലവിയെ മാറ്റി, പകരം മറ്റൊരു സൂപ്പര്‍ താരം എത്തുന്നു
‘അഭിനന്ദനങ്ങൾ’ എന്ന് മാത്രമാണ് രജനി പറഞ്ഞത്. എന്തായാലും രജനി വിജയിയുടെ രാഷ്ട്രീയ നീക്കത്തിന് അഭിനന്ദനം നേർന്നു എന്ന രീതിയിലാണ് ഇത് വാർത്തയായത്.

നേരത്തെ പലവട്ടം തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നിന്ന വ്യക്തിയാണ് രജനികാന്ത്. എന്നാൽ പിന്നീട് പലപ്പോഴായി ഈ നീക്കം ഉപേക്ഷിച്ചു. 2021 ൽ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചതുമാണ്. എന്നാൽ പല രാഷ്ട്രീയ വേദികളിലും രജനി പ്രത്യക്ഷപ്പെടാറുമുണ്ട്.

 

 

Advertisement