ചില താരങ്ങളുടെ വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേള്‍ക്കാര്‍. അതുവരെ ഹാപ്പിയായി മുന്നോട്ട് പോയിരുന്ന ചില ദമ്പതികളാണ് ഒറ്റ നിമിഷത്തില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത്. തമിഴ് സിനിമ ലോകത്തെ സൂപ്പര്‍താരങ്ങളായ ധനുഷിന്റെയും, ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്ത ആരാധകരെ ഏറെ വേദനപ്പിച്ചു.
ഇവര്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞില്ലെങ്കിലും. ഇപ്പോഴും താരങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഐശ്വര്യയുടെ പിതാവും നടനുമായ രജനീകാന്ത് ഇവരുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല.
ഇപ്പോഴിതാ ഐശ്വര്യയുടെ രണ്ടാം വിവാഹം ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുന്നത്. താരപുത്രി ഈ അടുത്ത് താന്‍ സിനിമ രംഗത്തെ ഒരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ അടുത്ത് തന്നെയാണ് ഇതേ കുറിച്ച് ഐശ്വര്യ പറഞ്ഞത്.
എന്നാല്‍ ഇത് കേട്ട് ടെന്‍ഷനടിച്ച രജനികാന്ത് മകളോട് ദേഷ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് , ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബയില്‍വാന്‍ രംഗനാഥന്‍ യൂട്യൂബ് ചാനലില്‍ ആണ് ഈ കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് വിവിധ തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പും പറഞ്ഞ് വിവാദമുണ്ടാക്കിയ വ്യക്തിയാണ് ബയില്‍വാന്‍ രംഗനാഥന്‍ എന്നതാണ് മറ്റൊരു കാര്യം.