ടിക് ടോക്കിലൂടെയെത്തി ഇന്ന് റീല്‍സിലും താരങ്ങളായിരിക്കുകയാണ് ദമ്പതിമാരായ രാജേഷും ചിന്നുവും. സോഷ്യമീഡിയയില്‍ സജീവമായ രാജേഷിനും ചിന്നുവിനും ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്.
ഇവരുടെ റീല്‍സ് വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ രാജേഷും ചിന്നുവും പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരം കൊണ്ടാണ് വലിയ ശ്രദ്ധനേടുന്നത്.
Also Read: തീയ്യേറ്ററില്‍ ഫുഡ് കൊണ്ടുപോവാന്‍ അനുവദിക്കണം എന്നാലെ മലയാള സിനിമ ഓടുള്ളു; നടി ഷീല
അടുത്തിടെയായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ രാജേഷ് പലപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ നൂല് കെട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രാജേഷും ചിന്നുവും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ചിന്നുവിന്റെ പ്രസവത്തെ കുറിച്ചും താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെ കുറിച്ചും തുറന്നുപറഞ്ഞുകൊണ്ടുള്ള രാജേഷിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ലേബര്‍ റൂമിന് മുന്നില്‍ കാത്തിരിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞതും സന്തോഷിച്ചതും ഈ നിമിഷത്തിലാണെന്ന് രാജേഷ് പറയുന്നു.
ചിന്നുവിന് നോര്‍മല്‍ പ്രസവം ആയിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവസാനം സി സെക്ഷന്‍ ചെയ്യാന്‍ ഒപ്പ് വെക്കേണ്ടി വന്നപ്പോള്‍ തന്നോട് കരഞ്ഞുപോയെന്നും കൊച്ചിനെ കൈയ്യില്‍ തന്നപ്പോഴും ചിന്നുവിന് ഇപ്പോള്‍ എങ്ങനെയുണ്ട്, ഓക്കെ ആയിരിക്കുമോ എന്നൊക്കെയായിരുന്നു തന്റെ മനസ്സിലെന്നും രാജേഷ് പറയുന്നു.
ഓപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്നും ചിന്നുവിനെ പുറത്തെത്തിച്ചപ്പോഴാണ് താന്‍ ഓകെ ആയത്. പിന്നെ അവളെ ഐസിയുവിലേക്ക് കൊണ്ടുപോയി എന്നും അതുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയെന്നും അവള്‍ പഴയതുപോലെ ആക്ടീവായി കാണണമെന്ന് മാത്രമാണ് അപ്പോള്‍ പ്രാര്‍ത്ഥിച്ചതെന്നും രാജേഷ് പറയുന്നു.