മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസില്‍ സംവിധാനെ ചെയ്‌ത ഹരികൃഷ്‌ണന്‍സ്. ഇരുവരുടെയും ആരാധകര്‍ക്കായി ചിത്രത്തിലെ ക്ളൈമാക്‌സ് വരെ രണ്ടുതരത്തില്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. എന്നാല്‍ സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മറ്റൊരു കഥാപാത്രമാണ് ഗുപ്‌തന്‍.
ദുരൂഹതകള്‍ എപ്പോഴും ബാക്കിവച്ച ഗുപ്‌തനു പിറകെയായിരുന്നു ഹരിയും കൃഷ്‌ണനും. പ്രശസ്‌ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്.
എന്നാല്‍ താന്‍ ഗുപ്‌തനായി എത്തിയതില്‍ രസകരമായ ഒരു കഥ തന്നെയുണ്ടെന്ന് പറയുകയാണ് രാജീവ്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജീവ് മേനോന്റെ വാക്കുകള്‍-
‘ഒന്നു മുതല്‍ പൂജ്യം വരെ ഷൂട്ട് ചെയ്യാനായിട്ടു വന്നു. അപ്പോ പാച്ചിക്കാ വന്നു (സംവിധായകന്‍ ഫാസില്‍) അപ്പച്ചന്‍ സാര്‍ വന്നു. എന്നെ നോക്കിയിട്ട് അപ്പച്ചന്‍ സാര്‍ ഇങ്ങനിങ്ങനെ കാണിക്കുന്നുണ്ട്. ക്യാമറയൊക്കെ ഞാന്‍ എക്‌സ്‌പ്ളൈന്‍ ചെയ്‌തു.
എന്നിട്ടും അപ്പച്ചന്‍ സാര്‍ കൈകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ട്. അപ്പോ പാച്ചിക്ക വന്നു പറഞ്ഞു. രാജീവ് നമ്മള്‍ടെ പടത്തില്‍ അഭിനയിക്കുന്നോ? നല്ലൊരു ലവ് സ്‌റ്റോറിയാണ്. കണ്ടില്ലേ മോഹന്‍ലാലാക്കെ എത്ര വലിയ ആളായിട്ട് ഇങ്ങനെ…മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മാതിരി ഒരുപടം നമുക്ക് ചെയ്യാം.
ഇല്ലാ, സിനിമോട്ടാഗ്രാഫിയില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലിരിക്കുവാണെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഞാന്‍ ബോംബെ ചെയ്‌തു, മിന്‍സാരക്കനവ് ചെയ്‌തു. അപ്പോഴൊക്കെ അഭിനയിക്കണമെന്ന ആവശ്യം പാച്ചിക്ക പറഞ്ഞിരുന്നു. താന്‍ ആദ്യം ക്യാമറ ചെയ്യണമെന്ന് പറഞ്ഞു, പിന്നെ ഡയറക്ഷന്‍.
ഇതെല്ലാം കഴിഞ്ഞു, ഇപ്പോ എനിക്കൊരു പടമുണ്ട്. അതില് മോഹന്‍ലാല്‍ ഉണ്ട് മമ്മൂട്ടിയുണ്ട്. അവരെപ്പോഴും ഡിസ്‌കസ് ചെയ്യുന്ന ഒരു ക്യാരക്‌ടറാണ്. ഒരു ദിവസേ വരേണ്ട കാര്യമുള്ളൂ. ഞാന്‍ ഒ.കെ പറഞ്ഞു’.
റോജയില്‍ അരവിന്ദ് സാമി ചെയ്‌ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാല്‍ അത് നിരസിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നു പോയ കാലങ്ങളെ പറ്റിയല്ല ഭാവിയെ പറ്റിയാണ് താന്‍ ചിന്തിക്കാറുള്ളതെന്ന് രാജീവ് മേനോന്‍ പറഞ്ഞു.