അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷമായിരുന്നു പ്രണയത്തകര്‍ച്ച: രജിഷ വിജയന്റെ വെളിപ്പെടുത്തല്‍

81

നടി രജിഷ വിജയന്‍ ഒരിടവേളയ്ക്കുശേഷം ജൂണ്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണവും നേടിയിുന്നു.

അടുത്തിടെ ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായതായി രജിഷ പറഞ്ഞു. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷമായിരുന്നു അതെന്നും താരം വെളിപ്പെടുത്തി.

Advertisements

ഒരു പ്രമുഖ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായ കാര്യം രജിഷ വിജയന്‍ തുറന്നുപറഞ്ഞത്.

ഒരു ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ലെന്നും രജിഷ പറയുന്നു. അതു പോലെ തന്നെയാണ് ബ്രേക്കപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടി നേടിയെടുത്തിരുന്നു.

സിനിമയിലെ എലിസബത്ത് എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. തുടര്‍ന്നിറങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു.

Advertisement